കോഴിക്കോട്: നഗരത്തിലെ പ്രമുഖമാളിലെ ഗെയിം സോണിൽ കളിക്കുന്നതിനിടെ 12-കാരന് അപകടം. ഫാൻ്റസി ബൗൺസ് എന്ന സ്ഥാപനം നടത്തുന്ന ഗെയിം സോണിലെ ബൗൺസ് റൈഡിൽ കളിക്കുന്നതിനിടെ തെറിച്ച് വീണാണ് പരിക്കേറ്റത്. കുട്ടിയുടെ ഇടത് ചെവിയാണ് അറ്റത്ത്. ഗെയിം സോണിൽ സുരക്ഷാ സംവിധാനങ്ങളോ പ്രാഥമിക ചികിത്സ സൗകര്യമോ ഇല്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു.ബന്ധുക്കളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
നാസൽ ഇബ്രാഹീം എന്ന കുട്ടിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ചെവി പ്ലാസ്റ്റ്ക് സർജറിയിലൂടെ തുന്നിച്ചേർത്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.















