തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്തു. തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കരമന പൊലീസ് കേസ് തൊടുപുഴ പൊലീസിന് കൈമാറും.
നടിയുടെ ലൈംഗികാതിക്രമ പരാതി; ജയസൂര്യക്കെതിരെ കേസ്
ഇന്നലെ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന ആലുവയിലെ നടിയുടെ പേരിലും ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.















