പുതിയ ഐഫോൺ 16 സീരീസ് സെപ്റ്റംബർ 9ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ലോഞ്ചിന് മുന്നോടിയായി ഐഫോൺ 15ന് വൻ വിലക്കിഴിവാണ് രേഖപ്പെടുത്തുന്നത്. വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ iPhone 15-ന് മികച്ച ഓഫർ ലഭ്യമാണ്. ഐഫോൺ 15ന്റെ 128 ജിബി വേരിയൻ്റ് എക്കാലത്തെയും കുറഞ്ഞ വിലയ്‌ക്കാണ് ഇപ്പോൾ വിപണിയിലുള്ളത്.
ഐഫോൺ 15 – 128 ജിബി വേരിയൻ്റ് 79,600 രൂപയ്‌ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഈ വേരിയൻ്റിന് കമ്പനി 20 ശതമാനം കിഴിവും നിലവിൽ വാഗ്ദാനം ചെയ്യുന്നു. ഇതുപ്രകാരം വെറും 62,999 രൂപയ്‌ക്ക് ഐഫോൺ 15 സ്വന്തമാക്കാം. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിലൂടെ 16,000 രൂപ ലാഭിക്കാവുന്നതാണ്.
കൂടാതെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്‌ക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. നിങ്ങളുടെ കൈവശം പഴയ iPhone ഉണ്ടെങ്കിൽ, 39,600 രൂപയ്‌ക്ക് എക്‌സ്‌ചേഞ്ച് ചെയ്യാനും സാധിക്കും.