കോഴിക്കോട്: അച്ഛൻ മകനെ കുത്തിക്കൊന്നു. കോഴിക്കോട് കൂടരഞ്ഞി ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലാണ് കൊല.
കഴിഞ്ഞ രാത്രിയാണ് സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ബിജു കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ മകൻ മരിച്ച നിലയിലായിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലാണ്.