ന്യൂഡൽഹി: ഹിന്ദുവാണെന്ന് പരിചയപ്പെടുത്തി വിവാഹം കഴിച്ചയാൾ കബളിപ്പിച്ച് പണംതട്ടിയെന്നും തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്നും യുവതിയുടെ പരാതി. താജ് മുഹമ്മദ് എന്ന ലഖ്‌നൗ സ്വദേശിയാണ് ബബ്‌ലു എന്ന പേരിൽ ഹിന്ദുവാണെന്ന് പരിചയപ്പെടുത്തി യുവതിയെ കബളിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹിന്ദുവാണെന്ന വ്യാജേന ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവാവിനൊപ്പം വീട് വിട്ട യുവതി ഇയാളുടെ യഥാർത്ഥ പേരുവിവരങ്ങൾ മനസിലാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. . വിവാഹം എതിർത്ത
പ്പോൾ ഇയാൾ മർദ്ദിക്കുകയും നിർബന്ധപൂർവം മതം മാറ്റി വിവാഹം കഴിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.
തുടർന്ന് യുവതി ഗർഭിണിയാവുകയും ചെയ്തു. കൂലിപ്പണിയെടുത്താണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ തന്റെ സമ്പാദ്യവുമായി താജ് സൗദി അറേബ്യയിലേക്ക് പോയെന്നും ക്രമേണ തന്നെ കാണാൻ വരുന്നത് നിർത്തിയെന്നും യുവതി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലഖ്‌നൗവിലെ ഗോസായി ഗഞ്ചിൽ താമസിക്കുന്ന സാസിയ എന്ന മറ്റൊരു സ്ത്രീയെ താജ് വിവാഹം കഴിച്ചതായി അവർ കണ്ടെത്തി.
ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഇയാൾ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കി. ദിവസങ്ങൾക്ക് ശേഷം സഹോദരനൊപ്പം താമസിച്ചിരുന്ന യുവതിയെ പ്രതി കാണാനെത്തുകയും മൂന്ന് തവണ തലാഖ് പറഞ്ഞ് വിവാഹ ബന്ധം വേർപെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.