ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ വിറ്റതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആശ വർക്കർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരാൾക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പ്രദേശത്തെ ജനപ്രതിനിധിയോട് സമ്മതിച്ചതായാണ് സൂചന.
ചേർത്തല കെ.വി.എം. ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ വിറ്റതാകുമെന്ന സംശയമുളളതിനാൽ ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.















