ബഹിരാകാശ രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ പ്രയാണങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണ്. വാനനീരീക്ഷകർ പകർത്തുന്ന പല ചിത്രങ്ങളും ബഹിരികാകാശ ഗവേഷണ മേഖലയ്‌ക്ക് പുത്തൻ ഉണർവുകൾ സംഭാവന ചെയ്തിരുന്നു. അത്തരത്തിൽ കുർദിഷ് ജ്യോതിശാസ്ത്രജ്ഞനായ ദര്യ കവാ മിർസ പകർത്തിയ ചാന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഗവേഷകരുടെ ശ്രദ്ധയാകർഷിക്കുന്നത്.
ചാന്ദ്രോപരിതലത്തിന്റെ വിശദാംശങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്ന വ്യക്തമായ ചിത്രമാണ് അദ്ദേഹം പകർത്തിയത്. നാല് ദിവസത്തെ കഠിനമായ വാനനിരീക്ഷണത്തിനൊടുവിലാണ് ചന്ദ്രന്റെ വ്യക്തമായ ചിത്രം പകർത്താൻ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. താൻ ഇതുവരെയും പകർത്തിയതിൽ വച്ച് ഏറ്റവും വ്യക്തവും കൃത്യവുമായ ചിത്രമാണിതെന്നും ഇതിലൂടെ ചാന്ദ്രോപരിതലത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൈവാച്ചർ ഫ്ലെക്‌സ്ട്യൂബ് 250ജ ഡോബ്‌സോണിയൻ ഇക്വറ്റോറിയൽ മൗണ്ട് ചഋഝ 6ുൃീ ദൂരദർശിനി ഉപയോഗിച്ചാണ് ചന്ദ്രനെ നിരീക്ഷിച്ചിരുന്നത്. ഇമിീി ഋഛട 1200ഉ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രം പകർത്തിയത്. ചിത്രത്തിൽ നീല കലർന്ന നിറങ്ങൾ കാണാൻ സാധിക്കും. ഇത് ചന്ദ്രനിലെ യഥാർത്ഥ ലോഹങ്ങളുടെയും ധാതുക്കളുടെയും നിറമാണെന്ന് സംശയിക്കുന്നതായും വിശദ പഠനങ്ങൾക്ക് ചിത്രം ഉപയോഗിക്കുമെന്നും ദര്യ കവാ മിർസ പറഞ്ഞു.
നേരത്തെ, നാല് മാസത്തോളം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ചിരുന്ന നാസ ബഹിരാകാശ സഞ്ചാരി മാത്യു ഡൊമിനിക്, പസഫിക് സമുദ്രത്തിന് മുകളിലൂടെ ചന്ദ്രൻ അസ്തമിക്കുന്നതിന്റെ ആശ്ചര്യപ്പെടുന്ന ഫോട്ടോ പകർത്തിയിരുന്നു.















