പാരാലിമ്പിക്‌സിലെ അവിശ്വസനീയ പ്രകടനത്തില്‍ ലോകത്തെ കായിക താരങ്ങളുടെയും പ്രമുഖരുടെയും പ്രശംസ ഏറ്റുവാങ്ങി ഇന്ത്യന്‍ ആര്‍ച്ചറി താരം ശീതള്‍ ദേവി. ആര്‍ച്ചറിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ഏവരെയും അതിശയിപ്പിച്ച താരത്തിന്റെ ഐ ഷോട്ട് പിറന്നത്. 17-കാരിയുടെ വീഡിയോ പുറത്തുവന്നതോടെ ബ്രിട്ടീഷ് ടിവി അവതാരകന്‍ പിയേഴ്‌സ് മോര്‍?ഗനും ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജൂള്‍സ് കൗണ്ടെയും വീഡിയോ പങ്കുവച്ച് താരത്തെ പ്രശംസിച്ചു. ഈ പാരാ ഒളിമ്പ്യന്‍സ് അവിശ്വസനീയം എന്നാണ് മോര്‍ഗന്‍ വാഴ്‌ത്തിയത്. കാർ നൽകുമെന്ന് നൽകിയ വാഗ്ദാനം നിറവേറ്റാൻ കാത്തിരിക്കുകയാണെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞു.
കൗണ്ടെയും താരത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് പ്രശംസയറിയിച്ചിട്ടുണ്ട്. വ്യക്തിഗത കോമ്പൗണ്ട് അമ്പെയ്‌ത്ത് യോഗ്യതയില്‍ ശീതള്‍ അതിശയകരമായ പ്രകടനം നടത്തിയെങ്കിലും നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന്‍ സാധിച്ചില്ല. ചിലിയുടെ സുനിഗ മരിയാനയോട് 137-138 എന്ന സ്‌കോറിനേറ്റ തോല്‍വിയില്‍ പുറത്താവുകയായിരുന്നു.
— Jules Kounde (@jkeey4) September 1, 2024
“അസാധാരണമായ ധൈര്യവും പ്രതിബദ്ധതയും ഒരിക്കലും പിന്മാറാത്ത മനോഭാവവും.ശീതള്‍ ദേവി നിങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും പ്രചോദനത്തിന്റെ വെളിച്ചമാണ്. ഒരിക്കലും തകര്‍ക്കാനാവാത്ത നിങ്ങളുടെ ഉശിരിനെ സല്യൂട്ട് ചെയ്ത് നിങ്ങളോട് ഒരു കാര്‍ സ്വീകരിക്കാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് അത് കസ്റ്റമൈസ് ചെയ്ത് നല്‍കാം. നിങ്ങള്‍ പറഞ്ഞു 18 വയസ് തികയുമ്പോള്‍ സ്വീകരിക്കുമെന്ന്. അടുത്ത വര്‍ഷം 18 തികയും. ഞാന്‍ നല്‍കിയ സത്യം നിറവേറ്റാന്‍ കാത്തിരിക്കുന്നു”.—- ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.
Extraordinary courage, commitment & a never-give-up spirit are not linked to medals…#SheetalDevi, you are a beacon of inspiration for the country—and the entire world.
Almost a year ago, as a salute to your indomitable spirit, I had requested you to accept any car from our… pic.twitter.com/LDpaEOolxA
— anand mahindra (@anandmahindra) September 2, 2024
“>
These Paralympians are truly incredible. Wow. pic.twitter.com/muFEb6n6GC
— Piers Morgan (@piersmorgan) September 1, 2024















