സിനിമയിലെ ലഹരി ആരോപണം; അന്ന് എ. കെ ബാലനാണ് പറഞ്ഞത് നടപടിയെടുക്കുമെന്ന്; പക്ഷെ ഒന്നും ചെയ്തതായി ആർക്കും അറിയില്ലെന്ന് ശ്രീജിത്ത് പണിക്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയിലെ ലഹരി ആരോപണം; അന്ന് എ. കെ ബാലനാണ് പറഞ്ഞത് നടപടിയെടുക്കുമെന്ന്; പക്ഷെ ഒന്നും ചെയ്തതായി ആർക്കും അറിയില്ലെന്ന് ശ്രീജിത്ത് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 12:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുളള ആരോപണങ്ങൾ പുതിയതല്ലെന്ന് ശ്രീജിത്ത് പണിക്കർ. പക്ഷെ ഇതുവരെ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായതായി അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു ശ്രീജിത്ത് പണിക്കർ.

2019 ൽ തുടങ്ങി ഏതാണ്ട് എല്ലാ വർഷവും കളളപ്പണ ഇടപാടുകൾ അന്വേഷിക്കണമെന്നും ലഹരി ഉപയോഗം അന്വേഷിക്കണമെന്നും പറഞ്ഞ് നിർമാതാക്കൾ വ്യക്തിപരമായും നിർമാതാക്കളുടെ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. അതിൽ പ്രധാനമായിരുന്നു സിയാദ് കോക്കറിന്റെ നിലപാട്. ഇത്തരം ആരോപണം ഉയർന്നപ്പോൾ നിയമാനുസൃതവും സത്യസന്ധവുമായി സിനിമ നിർമിക്കുന്ന ഒരുപാട് പേരുണ്ടെന്നും പക്ഷെ ഈ ആരോപണങ്ങൾ എല്ലാവരെയും സംശയത്തിന്റെ നിഴലിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പറഞ്ഞത് മന്ത്രിയായിരുന്ന എകെ ബാലനാണ്. 2019 ൽ മിന്നൽ പരിശോധനയടക്കം നടത്തുമെന്നാണ് പറഞ്ഞത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷവും മലയാള സിനിമയിൽ ഇത്തരം പരിശോധനകൾ നടന്നതായി അറിയില്ല. അഥവാ നടന്നിട്ടുണ്ടെങ്കിൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിയില്ല, അതിന് എന്തെങ്കിലും റിപ്പോർട്ട് ഉണ്ടെങ്കിൽ ആ റിപ്പോർട്ട് എവിടെയാണെന്നും അറിയില്ല.

ഇതേ ആരോപണം 2022 ലും 2023 ലും വന്നു. ടിനി ടോമും തുറന്നു പറഞ്ഞിരുന്നു. മകനെ സിനിമയിലേക്ക് വിടാൻ ഭയമാണെന്നും ലഹരി ഉപയോഗം കൂടുതലാണെന്നുമായിരുന്നു ടിനി ടോമിന്റെ വാക്കുകൾ. ലഹരി ഉപയോഗം കൂടി പല്ല് പൊഴിഞ്ഞുപോയ ഒരു നടനെ തനിക്ക് അറിയാമെന്നും ടിനി ടോം പരസ്യമായി പറഞ്ഞിരുന്നു. വിശദമായി അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ആയില്ല. ലഹരി ഉപയോഗം സിനിമയിലുണ്ടെന്ന് ബാബുരാജും പറഞ്ഞിരുന്നു. സർക്കാർ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.

സർക്കാരിന് ലഹരിവിരുദ്ധ ക്യാമ്പെയ്‌നുകൾ ധാരാളമുണ്ട്. യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നത് തടയാനായി നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. എന്തുകൊണ്ടാണ് സിനിമയ്‌ക്കുളളിൽ നിന്നു തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടും നടപടിയെടുക്കാത്തതെന്ന് ശ്രീജിത്ത് പണിക്കർ ചോദിച്ചു. നടപടിയെവിടെ സർക്കാരേ എന്ന് ചോദിച്ചാൽ മറുപടിയില്ല. നിസ്സഹകരണം കൊണ്ട് ഇത്തരം മാഫിയകൾക്ക് സഹായം ചെയ്തു നൽകുകയാണ് സർക്കാരെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.

Tags: ശ്രീജിത്ത് പണിക്കർസിനിമയിലെ ലഹരിഎ. കെ ബാലൻടിനി ടോംനിർമാതാക്കളുടെ സംഘടനസിയാദ് കോക്കർ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies