സദ്യയിലെ പ്രധാനിയാണ് ശർക്കരവരട്ടി. സദ്യ വിളമ്പുമ്പോൾ ഇലയിൽ ആദ്യം എടുത്തു കൊറിക്കുന്ന ശർക്കര ഉപ്പേരി ഇത്തവണ വീട്ടിലുണ്ടാക്കാം. ഓണസദ്യ കെങ്കേമമാക്കാം..
ശർക്കരവരട്ടിയുണ്ടാക്കാനാവശ്യമായ ചേരുവകൾ
- നേന്ത്രക്കായ- അരക്കിലോ
- പുഴുക്കലരി – ½ കപ്പ്
- ശർക്കര – 350 ഗ്രാം
- ചുക്കുപൊടി – 2 ടേബിൾസ്പൂൺ
- ജീരകം പൊടിച്ചത് – 1 ടേബിൾസ്പൂൺ
- ഏലയ്‌ക്കാപ്പൊടി – 1 ടീസ്പൂൺ
- കുരുമുളകു പൊടി – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- വെളിച്ചെണ്ണ
- വെള്ളം
തയ്യാറാക്കേണ്ട വിധം
- പച്ചക്കായ തൊലി കളഞ്ഞതിനുശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ കുറച്ചുനേരം ഇട്ട് വയ്‌ക്കുക. കറ പോയതിന് ശേഷം വൃത്തിയുള്ള തുണി വച്ച് തുടച്ചെടുക്കുക. ഒരേ വലുപ്പത്തിൽ കനത്തിൽ അരിഞ്ഞെടുക്കുക.
- വെള്ളിച്ചെണ്ണയിൽ വറുത്തെടുക്കുക. കട്ടിയുള്ളതിനാൽ വേവാൻ സമയമെടുക്കുമെന്നത് ശ്രദ്ധിക്കുക. തണുക്കാനായി മാറ്റിവയ്‌ക്കുക.
- അരി വറുത്ത് പൊടിച്ചെടുക്കുക. ശർക്കര വെള്ളമൊഴിച്ച് ഉരുക്കിയടെുക്കുക. വെള്ളമെല്ലാം വറ്റി ഒരു നൂൽ പരുവം ആകുമ്പോൾ തീ കുറച്ചു വയ്‌ക്കണം. ഇതിലേക്ക് വറുത്തുവച്ച കായ ഇട്ടുകൊടുക്കുക.
- ഇതിലേക്ക് ചുക്കുപൊടി, ജീരകം പൊടിച്ചത്, ഏലയ്‌ക്കാപ്പൊടി, കുരുമുളകു പൊടി എന്നിവ ചേർത്ത് ഇളക്കുക.
- ഇതിലേക്ക് വറുത്തു പൊടിച്ചു വച്ച അരിപ്പൊടിയിൽ നിന്നും രണ്ട് പിടി അരിപ്പൊടി കൂടി ചേർത്ത് എല്ലാം ഒന്നിനൊന്നു തൊടാത്ത വിധം ആകുന്നതുവരെ വരെ ഇളക്കി കൊടുക്കണം. ശർക്കരവരട്ടി റെഡി.















