രേണുക സ്വാമി കൊലക്കേസിൽ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കന്നഡ നടൻ ദർശന്റെ വസ്ത്രങ്ങളിലും കാമുകിയും നടിയുമായ പവിത്രയുടെ ചെരുപ്പുകളിലും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. ദൃക്സാക്ഷികളടക്കം 230 തെളിവുകളുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ജൂൺ 11നാണ് രേണുക സ്വാമി കെലക്കേസിൽ ദർശൻ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മരിച്ച രേണുക സ്വാമി ദർശന്റെ ആരാധകനായിരുന്നു. കേസിൽ ദർശന്റെ കാമുകി പവിത്രയും പിടിയിലായി. ഇവർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനാണ് രേണുക സ്വാമിയെ സംഘം ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.
ദർശനടക്കമുള്ള പ്രതികളുടെ വസ്ത്രങ്ങളിലും ചെരുപ്പുകളിലും കണ്ടെത്തിയ രക്തക്കറയടക്കം 200 സാഹചര്യ തെളിവുകളും ഫോറൻസിക് റിപ്പോർട്ടുമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. സംഭവസ്ഥലത്ത ഫോട്ടോകൾ ദർശന്റെ സിസിടിവി ദൃശ്യങ്ങൾ, രേണുക സ്വാമിയെ തൊഴിക്കുമ്പോൾ പവിത്ര ധരിച്ചിരുന്ന ചെരുപ്പ് എന്നിവയെല്ലാം തെളിവായി നൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂര മർദ്ദനം വ്യക്തമായി. യുവാവിന്റെ ഒരു ചെവി അറുത്ത് മാറ്റിയിരുന്നു. വൃക്ഷണങ്ങൾ തകർത്തിരുന്നു. ശരീരമാസകലം മർദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 17-പേരാണ് ജയിലിലുള്ളത്.