കുട്ടികളെ കൊന്ന മനുഷ്യരോട് ചെന്നായ്ക്കൾ പ്രതികാരം ചെയ്യുന്നു; ബഹ്‌റൈച്ചിലെ നരഭോജി ആക്രമണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിദഗ്ധർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളെ കൊന്ന മനുഷ്യരോട് ചെന്നായ്‌ക്കൾ പ്രതികാരം ചെയ്യുന്നു; ബഹ്‌റൈച്ചിലെ നരഭോജി ആക്രമണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിദഗ്ധർ

25 വർഷം മുമ്പും സമാനമായ സംഭവം; അന്ന് സായ് നദീ തടത്തിൽ ചെന്നായ്ക്കൾ കൊലപ്പെടുത്തിയത് 50-ലധികം കുട്ടികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

ബഹ്‌റൈച്ച്: ഏതാണ്ട് രണ്ടു മാസങ്ങളായി ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ചെന്നായ്‌ക്കളുടെ ഭീകരതയെ നേരിടുകയാണ്. ഉത്തർപ്രദേശിലെ മഹാസി സബ് സോണിന്റെ കീഴിലുള്ള ബഹ്‌റൈച്ച് ജില്ലയിലാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നത്. ചെന്നായക്കൂട്ടത്തിന്റെ ആക്രമണമാണ് കാരണം. പ്രദേശത്ത് കറങ്ങിനടക്കുന്ന ചെന്നായക്കൂട്ടം രാത്രിയിൽ ടൗണിൽ കയറി വീടുകളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ പിടികൂടി കാട്ടിലേക്ക് ഓടിപ്പോകുന്നു എന്നതാണ് ഇവിടെ മനുഷ്യർ അഭിമുഖീകരിക്കുന്നത്.

ഇതുവരെ 8 കുട്ടികൾ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി. ഒരു സ്ത്രീയും മരിച്ചു. ഇതോടെ 45 ദിവസത്തിനിടെ 9 പേരാണ് മരിച്ചത്.26 പേര്‍ക്ക് ചെന്നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ബഹ്‌റൈച്ചിലാണ് സംഭവം നടന്നത്.

തദ്ദേശവാസികൾക്കു നേരെ ചെന്നായ്‌ക്കൾ നടത്തുന്ന ആക്രമണ പരമ്പരകൾക്ക് കാരണം “പ്രതികാര ദാഹികളായ” ചെന്നായ്‌ക്കളെ ആയിരിക്കുമെന്ന അഭിപ്രയവുമായി വിദഗ്ധർ രംഗത്തെത്തി. ചെന്നായക്കുഞ്ഞുങ്ങളെ കൊന്ന മനുഷ്യർക്കെതിരെ പ്രതികാരം ചെയ്ത കഥകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. കൂടാതെ തങ്ങളുടെ ആവാസവ്യവസ്ഥ നഷ്‌ടപ്പെടുത്തിയതിലുള്ള പ്രതിരോധവുമാകാം ഈ ആക്രമണത്തിന് പിന്നിൽ. മനുഷ്യർക്ക് നേരെ, പ്രത്യേകിച്ച് കുട്ടികൾക്കു നേരെയുള്ള ചെന്നായ ആക്രമണം മാർച്ച് മുതൽ ബഹ്‌റൈച്ചിൽ നടക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ജൂലൈ 17 മുതൽ അവ വർധിച്ചു.
ചെന്നായ്‌ക്കൾക്ക് മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതികാരം ചെയ്യാനുള്ള പ്രവണതയുണ്ടെന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) റിട്ടയേർഡ് ഓഫീസറും ബഹ്‌റൈച്ച് ജില്ലയിലെ കതർനിയഘട്ട് വൈൽഡ് ലൈഫ് ഡിവിഷനിലെ മുൻ ഫോറസ്റ്റ് ഓഫീസറുമായ ഗ്യാൻ പ്രകാശ് സിംഗ് പറഞ്ഞു.

“മുൻകാലങ്ങളിൽ, മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ദോഷം വരുത്തിയിരിക്കണം, അതിനാൽ പ്രതികാരമായാണ് ഈ ആക്രമണങ്ങൾ സംഭവിക്കുന്നത്,” സിംഗ് പറഞ്ഞു. വിരമിച്ച ശേഷം വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഉപദേശകനായി സേവനമനുഷ്ഠിക്കുകയാണ്.

25 വർഷം മുമ്പും സമാനമായ സംഭവം ഉത്തർപ്രദേശിൽ ഉണ്ടായിട്ടുണ്ട്. അന്ന് ജൗൻപൂർ, പ്രതാപ്ഗഡ് ജില്ലകളിലെ സായ് നദിയുടെ തടത്തിൽ 50-ലധികം കുട്ടികളെ ചെന്നായ്‌ക്കൾ കൊലപ്പെടുത്തിയിരുന്നു. ഒടുവിൽ അന്വേഷിച്ചു ചെന്നപ്പോൾ ചില കുട്ടികൾ ഒരു മാളത്തിൽ രണ്ട് ചെന്നായക്കുട്ടികളെ കൊന്നതായി കണ്ടെത്തിയിരുന്നു

അങ്ങിനെ കൊല്ലപ്പെട്ട ചെന്നായക്കുട്ടികളുടെ മാതാപിതാക്കൾ വളരെ അക്രമാസക്തരായി, പ്രദേശത്ത് താമസിക്കുന്ന മനുഷ്യരെ ആക്രമിക്കാൻ തുടങ്ങി. വനംവകുപ്പ് ജനങ്ങളുടെ ഇടയിൽ ഒരു പ്രചാരണം നടത്തുകയും ചില ചെന്നായ്‌ക്കളെ പിടികൂടുകയും ചെയ്തു. പക്ഷേ കാടിളക്കിയുള്ള വലിയ തോതിലുള്ള വേട്ടയാടലുണ്ടായിട്ടും നരഭോജി ചെന്നായ്‌ക്കൾ പിടികൊടുത്തില്ല. ഒടുവിൽ ആ നരഭോജികളെ തിരിച്ചറിഞ്ഞു രണ്ടിനെയും വെടിവച്ചു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രണ്ട് ചെന്നായക്കുട്ടികൾ ട്രാക്ടറിന്റെ ചക്രത്തിനടിയിൽ ചതഞ്ഞരഞ്ഞു ചത്തിരുന്നു. അതിന്റെ ഫലമായിരിക്കും ഈ അക്രമണങ്ങൾ. ചെന്നായ്‌ക്കൾ പ്രദേശവാസികളെ ആക്രമിക്കാൻ തുടങ്ങിയതോടെ, അവരിൽ ചിലവയെ പിടികൂടി 40 കിലോമീറ്റർ അകലെയുള്ള ചക്കിയ വനത്തിൽ വിട്ടയച്ചു. പക്ഷെ ചെന്നായ്‌ക്കളുടെ സ്വാഭാവിക ആവാസകേന്ദ്രമല്ല ചക്കിയ വനം. അതേ ചെന്നായകൾ തിരിച്ചുവന്ന് പ്രതികാരം ചെയ്യാൻ ഈ ആക്രമണങ്ങൾ നടത്താനാണ് സാധ്യത.” സിംഗ് പറഞ്ഞു.

വനംവകുപ്പ് ഇതുവരെ നാല് ചെന്നായകളെ പിടികൂടിയിട്ടുണ്ട്. പക്ഷെ എല്ലാ നരഭോജി ചെന്നായ്‌ക്കളെയും പിടികൂടാനുള്ള സാധ്യത വളരെ കുറവാണെന്നും അല്ലെങ്കിൽ ആക്രമണം അവസാനിക്കുമായിരുന്നുവെന്നും സിംഗ് പറഞ്ഞു.

“സിംഹങ്ങൾക്കും പുള്ളിപ്പുലികൾക്കും പോലും പ്രതികാരം ചെയ്യാനുള്ള പ്രവണതയില്ലെന്നും ചെന്നായ്‌ക്കൾ അങ്ങിനെയല്ലെന്നും ബഹ്റൈച്ചിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിംഗ് പറഞ്ഞു. ചെന്നായ്‌ക്കളുടെ ആവാസവ്യവസ്ഥയ്‌ക്ക് എന്തെങ്കിലും ശല്യമുണ്ടാകുകയോ അവയെയോ അവയുടെ കുഞ്ഞുങ്ങളെയോ പിടിക്കാനോ കൊല്ലാനോ ശ്രമിക്കുകയാണെങ്കിൽ, മനുഷ്യനെ വേട്ടയാടി പ്രതികാരം ചെയ്യും,”
അദ്ദേഹം പറഞ്ഞു.

Tags: BahraichWolf Attack
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies