ഇന്റർനെറ്റില്ലാതെ യുപിഎ പേയ്മെന്റ് നടത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. വേഗമേറിയ ഇന്റർനെറ്റ് അനിവാര്യമായിരുന്നു. എന്നാൽ ഇൻ്റർനെറ്റ് സൗകര്യമില്ലാതെയും യുപിഎ പേയ്മെൻ്റുകൾ നടത്താൻ സൗകര്യമൊരുക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് എൻപിസിഐ.
ഇൻ്റർനെറ്റ് കണക്ഷണില്ലെങ്കിലും മൊബൈൽ ഡാറ്റ തീർന്നാലോ ഇനി ഭയപ്പേടേണ്ട. ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ലിങ്ക് ചെയ്യണം. ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് യുപിഐ ഐഡിയും സൃഷ്ടിക്കണം. ഇങ്ങനെ ചെയ്താൽ മാത്രമേ പുതിയ ഫീച്ചറിന്റെ ഗുണങ്ങൾ ആസ്വദിക്കാൻ സാധിക്കൂ. യുപിഐ ഐഡി ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ ഓൺലൈനായും ഓഫ് ലൈനായും പേയ്മെന്റ് നടത്താം.
ഇൻ്റർനെറ്റ് കണക്ഷൻ ഇല്ലാതെ യുപിഐ പേയ്മെൻ്റ് നടത്താനായി..
- രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ നിന്ന് *99# എന്ന നമ്പറിലേക്ക് വിളിക്കുക. “Welcome to *99#” എന്ന സന്ദേശം സ്ക്രീനിൽ ലഭിക്കും. OK കൊടുക്കുക.
- തുടർന്ന് വരുന്ന പേജിൽ Send Money, Request Money, Check Balance, My Profile, Pending Request, Transactions, and UPI PIN എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ലഭിക്കും. പേയ്മെൻ്റ് നടത്താനായി “Send” എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് “Request Money” തെരഞ്ഞെടുക്കുക.
- തുടർന്ന് മൊബൈൽ നമ്പർ, യുപിഐ ഐഡി തുടങ്ങിയവ നൽകുക. യുപിഐ പിൻ നൽകുക. ഇതോടെ ഓഫ് ലൈൻ യുപിഐ പേയ്മെൻ്റ്സ് നടത്താൻ സാധിക്കും.
ആഗോള തലത്തിൽ ഡിജിറ്റൽ പണമിടപാടുകളിൽ സ്വീകാര്യതയുള്ള പ്ലാറ്റ്ഫോമായി ഇന്ത്യയുടെ യുപിഐ മാറി കഴിഞ്ഞു. 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ 81 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. വാർഷിക ശരാശരിയെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്ലോബൽ പേയ്മെൻ്റ്സ് ഹബ്ബായ പേസെക്യൂറിന്റെ കണക്കുകൾ പ്രകാരം 2023-ൽ ഓരോ സെക്കൻഡിലും ഇന്ത്യയിൽ 3,729.1 യുപിഐ ഇടപാടുകളാണ് നടന്നത്. മുൻ വർഷമിത് 2,348 ഇടപാടുകളായിരുന്നു. യുപിഐ ഇടപാടുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.