മുങ്ങിപ്പോയ തിരക്കഥയെ "കരകയറ്റാൻ" രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണൻ്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായ GOAT (‘The Greatest of All Time), ആരാധകർക്ക് സമ്മാനിച്ചത് കടുത്ത നിരാശ. മുങ്ങിപ്പോയ തിരക്കഥയെ രക്ഷിക്കാൻ പതിവ് ​ഗിമിക്കുകളുമായെത്തിയ വിജയിയിക്കും സാധിച്ചില്ല. വെങ്ക‍ട് പ്രഭുവിന്റെ കരിയറിലെ DOAT(DISASTER of All Time) എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മൂന്നു മണിക്കൂറോളം വലിച്ചുനീട്ടിയ ആഖ്യാനത്തിൽ അവസാന 30 മിനിട്ടിൽ കൊണ്ടുവരുന്ന ട്വിസ്റ്റുകളിലും കാമിയോ റോളുകളിലും ചിത്രത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമം വെങ്കട് പ്രഭു നടത്തുന്നുണ്ട്. എന്നാൽ മെട്രോ ഫൈറ്റ് സീനിൽ വരുന്ന സസ്പെൻസടക്കം പലതും ഏൽക്കാതെ പോയതും, പ്രെഡിക്ടബിളായ തിരക്കഥയും ചിത്രത്തെ ശരാശരിക്കും താഴെയാക്കുന്നു.

അവസാനത്തെ ദൗത്യത്തിനായി ജോലിയിൽ തിരിച്ചെത്തുന്ന ഒരു വിരമിച്ച രഹസ്യ ഏജൻ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്പൈ ത്രില്ലർ ചിത്രത്തിൽ അച്ഛന്റെയും മകന്റെയും ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. പഴയ അച്ചിൽ വാർത്ത റിവഞ്ച് കഥയെ പുതുക്കാൻ നടത്തിയ ശ്രമങ്ങളൊക്കെയും പാളിപോകുന്നതാണ് സിനിമയിലുടനീളം കണ്ടത്. വിജയിയുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് പശ്ചാത്തല സം​ഗീതവും ​ഗാനങ്ങളും ആരാധകരെ ഏറെ നിരാശപ്പടുത്തി. യുവൻ ശങ്കർ രാജയുടെ സം​ഗീതം സിനിമയിൽ ഒരു ഇംപാക്ടുമുണ്ടാക്കിയില്ലെന്നു വേണം പറയാൻ. സിദ്ധാർത്ഥയുടെ ഛായ​ഗ്രാഹണവും വിജയ് ചിത്രത്തിന് പിന്തുണ നൽകിയില്ല. വെങ്കട്ടിന്റെ കട്ടുകളും കല്ലുകടിയായി.

പ്രകടനത്തിലേക്ക് വരുമ്പോൾ വിജയിയുടെ മുൻ ചിത്രങ്ങളുടെ പല സ്റ്റൈലിഷ് രം​ഗങ്ങളും ​ഗോട്ടിലെ ദളപതിക്കും പ്രചോദനമായിട്ടുണ്ട്. ഡി-എയ്ജിം​ഗ് സാങ്കേതിക വിദ്യ ശരാശരിക്കും മുകളിൽ നിന്നപ്പോൾ, വിജയിയുടെ കോമഡി ടൈംമിം​ഗ് വിനിയോ​ഗിക്കാൻ നടത്തിയ ശ്രമങ്ങൾ തിയേറ്ററിൽ ഓളമുണ്ടാക്കിയില്ല. വിജയിയുടെ രാഷ്‌ട്രീയ പ്രവേശനത്തിന്റെ ചില റഫറൻസുകളോടെയാണ് വെങ്കട് പ്രഭു തിരക്കഥയൊരുക്കിയിരിക്കുന്നത്. പതിവ് ക്രിഞ്ചുകൾ ആവർത്തിക്കുന്ന വിജയിയുടെ കാരക്ടർ തിയേറ്ററിൽ ആരാധകരുടെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട്.

ക്യാപ്റ്റൻ വിജയ് കാന്തിനെ എ.ഐ സാങ്കേതിക വിദ്യയിലൂടെ സ്ക്രീനിലെത്തിച്ചെങ്കിലും ആരാധകരെപോലും തൃപ്തിപ്പെടുത്താൻ പോന്ന അവതരണമായിരുന്നില്ല എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മിഷൻ ഇംബോസിബിൾ സിനിമ സീരിസിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെന്ന് അണിയറക്കാർ വ്യക്തമാക്കുന്ന ​ഗോട്ട് ഹോളിവുഡ് ചിത്രത്തിന് വലിയാെരു കരിനിഴൽ വീഴ്‌ത്തുമെന്ന കാര്യത്തിൽ സംശയമില്ല. സപ്പോർട്ടിം​ഗ് റോളുകളിലെത്തിയ പ്രശാന്ത്,സ്നേഹ, ലൈല, അജ്മൽ അമീർ, മോഹൻ, പ്രഭുദേവ,മീനാക്ഷി ചൗധരി, ജയറാം എന്നിവർ അവരുടെ ഭാ​ഗം വെടിപ്പായി ചെയ്തു. അപ്പാടെ പാളിപ്പോയ ചിത്രത്തെ വിജയിയുടെ സ്റ്റാർഡും കൊണ്ട് മാത്രം താങ്ങിനിർത്താനുള്ള ശ്രമമാണ് GOAT (‘The Greatest of All Time).

 

നോട്ട് ദി പോയിൻ്റ്:  ദളപതിയുടെ വെറിത്തനം കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റെടുക്കാം

…..ആർ.കെ. രമേഷ്…..

Tags: actormovieReviewgoatvijay
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies