പത്തനംതിട്ട: മന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ച കാപ്പാകേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു. അടുത്തിടെ സിപിഎമ്മിൽ ചേർന്ന ഇഡ്ഡലി എന്ന് വിളിപേരുള്ള ശരൺ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ചത്. പത്തനംതിട്ട സ്വദേശി രാജേഷിനാണ് പരിക്കേറ്റത്.
കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ സത്ക്കാര ചടങ്ങിനിടെയുണ്ടായ തർക്കത്തിൽ രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ഇയാൾ ഭീഷണിപ്പെടുത്തിയതോടെ കാറിൽ നിന്നും വീണതാണെന്നാണ് രാജേഷ് ആദ്യം പൊലീസിൽ മൊഴി നൽകിയത്. എന്നാൽ ശരൺ തന്നെ ആക്രമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഇയാൾ ഇന്നലെ പൊലീസിന് പരാതി കൈമാറി. ശരണിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്.
വധക്കേസിലും കാപ്പാക്കേസിലും പ്രതിയായ ശരൺ ചന്ദ്രൻ അടുത്തിടെയാണ് സിപിഎമ്മിൽ ചേർന്നത്. മന്ത്രി വീണജോർജ് ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എത്തിയതോടെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.















