വിജയ് നായകനായ വെങ്കട് പ്രഭു ചിത്രം GOAT(greatest of all time) കണ്ട് മൂത്രം പോയെന്ന് ആരാധകൻ. ചിത്രത്തിന് ശേഷം ഓൺലൈൻ ചാനലുകൾ സിനിമയുടെ അഭിപ്രായം തേടിയപ്പോഴായിരുന്നു ആരാധകന്റെ പ്രതികരണം. “പടം പൊളിച്ചു തകർത്തു, ഒരു രക്ഷയുമില്ലാത്ത പടം. ബിജിഎമ്മോക്കെ പക്കയാണ്.
സിനിമ കണ്ടാൽ ഞങ്ങൾ ഞെട്ടിപ്പോകും. പേടിച്ച് ഭയന്നിട്ട് മൂത്രം പോയി. പേടിച്ചിട്ട് മൂത്രം പോയ സിനിമയാണ് കേട്ടോ. ഒരു രക്ഷയുമില്ല മേക്കിംഗ് ഒക്കെ അടിപൊളി. ആദ്യമായിട്ടാണ് ഒരു സിനിമ കണ്ടിട്ട് മൂത്രം പോകുന്നത്. അതിന്റെ ക്രെഡിറ്റ് നമ്മുടെ സ്വന്തം വിജയ് അണ്ണനാണ്. മൂത്രം പോയ സിനിമയാണ് എല്ലാവരും വന്ന് സിനിമ കാണണം. തമിഴ് നാടിന്റെ അടുത്ത സിഎം ആയി വിജയ് ചുമതലയേൽക്കും”—-ആരാധകൻ പറഞ്ഞു. വീഡിയോയും റിവ്യുവും നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. ആരാധകന് പുതിയൊരു പേരും സോഷ്യൽ മീഡിയ ചാർത്തി നൽകിയിട്ടുണ്ട്.
അതേസമയം വിജയ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിജയിക്കൊപ്പം സപ്പോർട്ടിംഗ് റോളുകളിൽ പ്രശാന്ത്,സ്നേഹ, ലൈല, അജ്മൽ അമീർ, മോഹൻ, പ്രഭുദേവ,മീനാക്ഷി ചൗധരി, ജയറാം എന്നിവരും എത്തിയിട്ടുണ്ട്.
ഹൗ… പേടിച്ചിട്ട് മൂത്രം പോയ തവളപതി സിൽമ pic.twitter.com/S2ab65PLbC
— ഭഗത് 🇮🇳🇮🇳🇮🇳 (@bhagat_bn) September 6, 2024