ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്ന ബോളിവുഡിലെ താര ദമ്പതികളായ രൺവീർ സിംഗും ദീപിക പദുക്കോണും സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു. മുംബൈയിലെ ക്ഷേത്രത്തിൽ പ്രാർത്ഥനകളുമായി ഇന്ന് വൈകിട്ടാണ് ഇവർ എത്തിയത്. ഈ മാസമാണ് ദീപിക അമ്മയാകുന്നതെന്നാണ് വിവരം. നിറവയറിൽ പച്ചസാരിയിലാണ് ദീപികയെത്തിയത് കുർത്തയായിരുന്നു രൺവീറിന്റെ വേഷം. മാസങ്ങളായി ഷൂട്ടിംഗിന് ഇടവേള നൽകിയ രൺവീർ ഭാര്യക്കൊപ്പമുണ്ട്. ക്ഷേത്രത്തിലെത്തിയ താര ദമ്പതികളുടെ ചിത്രങ്ങൾ വൈറലായി.
Watch | Mom-to-be दीपिका पादुकोण ने रणवीर सिंह संग सिद्धिविनायक मंदिर में टेका माथा, गणपति बप्पा का लिया आशीर्वाद#DeepikaPadukone #ranveersingh #siddhivinayakmandir #mumbai #news #hindi #hindinews #latestnews #latestupdates #abpnews #india pic.twitter.com/ylXKzaE7sM
— ABP News (@ABPNews) September 6, 2024
2018-ലാണ് പ്രണയ ജോഡികൾ വിവാഹിതരായത്. ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ഒരു ഇൻ്റിമേറ്റ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗായിരുന്നു നടത്തിയത്. പിന്നീട് ബെംഗളൂരുവിലും മുംബൈയിലും വലിയ വിവാഹ റിസപ്ഷൻ നൽകി. രൺവീർ സിംഗും ദീപിക പദുക്കോണും 2012 ൽ ഡേറ്റിംഗ് ആരംഭിച്ചു, 2015 ൽ രഹസ്യമായി വിവാഹനിശ്ചയം നടത്തുകയും ചെയ്തു.
















