തൃശൂർ: ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിമ തൃശൂരിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിന്റെ സാംസ്കാരിക തനിമയുടെ പ്രതീകമായിരുന്നു നഗര ശിൽപിയായ ശക്തൻ തമ്പുരാന്റെ പ്രതിമ. അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചാണ് 2012-ൽ പ്രതിമ സ്ഥാപിച്ചത്. നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസിടിച്ചാണ് പ്രതിമ തകർന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് പോയ ബസാണ് ഇടിച്ചുകയറിയത്. കഴിഞ്ഞ ജൂണിലാണ് പ്രതിമ തകർന്നത്.















