നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചന. വിമാനത്താവളത്തിൽ വച്ചുണ്ടായ വാക്കുതർക്കത്തിലാണ് പിടിയിലായതെന്നാണ് വിവരം. നടൻ സിഐഎസ്എഫുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും അവർ നടനെ ഹൈദരാബാദ് പൊലീസിന് കൈമാറിയെന്നുമാണ് വിവരങ്ങൾ. നടൻ ഗോവയ്‌ക്കുള്ള യാത്രയ്‌ക്കിടെയാണ് പിടിയിലായത്. അതേസമയം സിഐഎസ്എഫ് തന്നെ മർദിച്ചെന്നും വിനായകൻ ആരോപിച്ചു.
കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം അവിടെയിറങ്ങിയെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കം കസ്റ്റഡിയിലേക്ക് മാറിയെന്നുമാണ് സൂചന കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.