വിജയ്-വെങ്കട് പ്രഭു ചിത്രം ഗോട്ടിൽ അതിഥി താരമായി നടി തൃഷയും. മട്ടാ സോംഗിലാണ് താരം ഡാൻസ് നമ്പരുമായെത്തിയത്. ഗില്ലിയിലെ പ്രശസ്തമായ സ്റ്റെപ്പും ഇരുവരും വീണ്ടും റീക്രിയേറ്റ് ചെയ്യുന്നുണ്ട്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നടിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ തൃഷ തന്നെ ബിഹൈൻഡ് ദി സീൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കിട്ടിരുന്നു. നടിയുടെ പ്രായത്തെ തോൽപ്പിക്കും സൗന്ദര്യത്തെയാണ് ഏവരും പുകഴ്‌ത്തുന്നത്. അതേസമയം ഏറ്റവും ഒടുവിൽ വിജയിയും തൃഷയും ഒന്നിച്ചത് ലോകേഷ് കനകരാജ് ചിത്രം ലിയോയിലായിരുന്നു.
നിരവധിപേരാണ് നടിയെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നത്. സ്പൈ ത്രില്ലർ ചിത്രത്തിൽ വിജയ് രണ്ടു വേഷത്തിലാണ് എത്തുന്നത്. ഇതുവരെ ചിത്രം ആഗോളതലത്തിൽ 155 കോടി രൂപയാണ് സ്വന്തമാക്കിയത്. ആദ്യ ദിവസത്തെ അപേക്ഷിച്ച് രണ്ടാം ദിവസം വിജയ് ചിത്രത്തിന്റെ കളക്ഷനിൽ വമ്പൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Being a numero uno actress, @trishtrashers doing an item number is such a bold move. In her 22 years of career, #Trisha has never done it as it is not her thing. But she pulled it off brilliantly in #GOAT with her effortless dance moves, which drew huge cheers from the audience.… pic.twitter.com/5SPdLeClHZ
— George 🍿🎥 (@georgeviews) September 5, 2024
𝙂𝙤𝙤𝙙 𝙉𝙞𝙜𝙝𝙩🌃 𝕏 𝙢𝙖𝙩𝙚𝙨💃🏻💥#Trisha 🛐mami 🍩😋 pic.twitter.com/vX9d3vVcBh
— 𝗟𝗶𝗴𝗵𝘁𝗻𝗶𝗻𝗴💃🏻⚡ (@rashu_admirer) September 5, 2024