തിരുവനന്തപുരം: ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന ഒരാളല്ലേ ഞാൻ, ഇപ്പോഴും ക്രൂശിക്കപ്പെടുന്നുണ്ടെന്ന് മോഹൻലാൽ. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തനിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. അന്യനായി പോകുന്നുണ്ടോ എന്ന് ചോദിച്ചത്, അങ്ങനെ നോന്നിയതുകൊണ്ടായിരുന്നു.
എല്ലാവരോടുമല്ല ചോദിച്ചത്. ഒരു വിഭാഗത്തിനോടാണ് ചോദിച്ചത്. രാവിലെ ഇത് പരിശീലിച്ചിട്ട് വന്ന് ചോദിച്ചതല്ല. ആ സമയത്ത് മനസിൽ സത്യസന്ധമായി വന്നൊരു ചോദ്യമാണ് ചോദിച്ചത്. എന്റെ പ്രൊഫഷൻ അങ്ങനെയായിപ്പോയി.-മോഹൻലാൽ പറഞ്ഞു. ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മോഹൻലാൽ മറുപടി പറയുന്നില്ലെന്ന് ഒരു വിഭാഗം പേർ ആരോപിച്ചിരുന്നു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് കമ്മിറ്റി പിരിച്ചുവിട്ടത് ഭീരുത്വം കാെണ്ടാണെന്നും ചിലർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനത്തെ ഒരു ചടങ്ങിൽ മാദ്ധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മോഹൻലാൽ വൈകാരികമായി പ്രതികരിച്ചത്.















