ആരാധകനോട് മോശമായി പെരുമാറിയ പാക് താരം ബാബർ അസം വിവാദത്തിൽ. ഫോട്ടോയെടുക്കാനെത്തിയ ആരാധകനോടാണ് ഇയാൾ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഫോട്ടോയെടുക്കുന്നതിനിടെ തോളിൽ കൈവച്ച ആരാധകന്റെ കൈ തട്ടിമാറ്റിയ ബാബർ ഇയാളെ പിടിച്ചു തള്ളുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് പാക് നായകനെതിരെ ഉയരുന്നത്. താരത്തിന് ഇത്രയും അഹങ്കാരം പാടില്ലെന്നും ഈ തലക്കനം പ്രകടനത്തിൽ കൂടി കാണിച്ചാൽ നന്നാകുമെന്നും ആരാധകർ പറഞ്ഞു.
അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിലെ മോശം പ്രകടനത്തിൽ ബാബർ അസം രൂക്ഷ വിമർശനത്തിന് ഇരയാകുന്നതിനിടെയാണ് അടുത്ത വിവാദം. രണ്ടു ടെസ്റ്റിലുമായി 0,22,11,31 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. ഐസിസി റാങ്കിംഗിലും ആദ്യ പത്തിൽ നിന്ന് താരം പുറത്തായിരുന്നു. 29-കാരന്റെ ക്യാപ്റ്റൻ സ്ഥാനവും കയ്യാലപുറത്താണ്. താരത്തെ മാറ്റാനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വാർത്തകൾ.
Performance 0
Attitude 💯
Babar Azam for you 😁 pic.twitter.com/uA5qoMVB54
— Asad Sultan (@sultanawan143) September 9, 2024