രാജ്യതലസ്ഥാനത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്. ആട്ടവും പാട്ടുമായി നിരവധിപേരാണ് ഡൽഹി വിമാനത്താവളത്തിൽ മെഡൽ ജേതാക്കളെ സ്വീകരിക്കാനെത്തിയത്. പുഷ്പ വൃഷ്ടി നടത്തിയാണ് ഓരോരുത്തരെയും വരവേറ്റത്.ജാവലിൻ ത്രോ താരം സുമിത് അന്റിൽ ആർച്ചറി താരം ഹർവീന്ദർ സിംഗ് എന്നിവരടക്കമുള്ള താരങ്ങളാണ് നാട്ടിൽ തിരികെയെത്തിയത്.
29 മെഡലുകളുമായി 18-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഏഴ് സ്വർണം, 9 വെളളി, 13 വെങ്കലം എന്നിവയാണ് ഇന്ത്യ അക്കൗണ്ടിലെത്തിച്ചത്. ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു പാരാലിമ്പിക്സിലേത്. അവനി ലെഖാരയാണ് ഷൂട്ടിംഗിൽ ഇന്ത്യക്ക് ആദ്യമായി സ്വർണം സമ്മാനിച്ചത്. 10 മീറ്റർ എയർ റൈഫിൾ SH1 വിഭാഗത്തിലായിരുന്നു നേട്ടം. 2020 ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയിരുന്നു. ഈ റെക്കോർഡാണ് പാരിസിൽ പഴങ്കഥയാക്കിയത്.
#WATCH | India’s #Paralympics2024 contingent returns to the country. Visuals outside Delhi airport.
India stood at the 18th position in the points table, with a total of 29 medals – 7 golds, 9 silvers and 13 bronze. pic.twitter.com/ra7GZOLf48
— ANI (@ANI) September 10, 2024