തിരുവനന്തപുരം: കരിയറിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം ഒരു സിനിമ ചെയ്യാത്തതിനെ കുറിച്ച് വ്യക്തമാക്കി മോഹൻലാൽ. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അടൂരിനൊപ്പം സിനിമ ചെയ്യാത്തതിനെക്കുറിച്ച് വാചാലനായത്. അദ്ദേഹം(അടൂർ) എന്നെ ഒരു സിനിമയിൽ വിളിച്ചിരുന്നു. ഞാൻ പോയി, അദ്ദേഹം കഥാപാത്രത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു.
പക്ഷേ അദ്ദേഹം ആ സിനിമ തുടങ്ങുന്ന സമയത്ത്. എന്റെ പരദേശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിൽ നിന്ന് വിട്ടുമാറി വരാൻ പറ്റാതായി പോയി. അതിന്റെ മേക്കപ്പും കാര്യങ്ങളുമൊക്കെയായി തിരക്കിലായി. പിന്നെ എല്ലാവരുടെയും സിനിമയിൽ അഭിനയിക്കണമെന്നില്ലല്ലോ. എനിക്കൊരു ഭാഗ്യമുണ്ടെങ്കിൽ അഭിനയിക്കും അത്രയെയുള്ളു. പിന്നെ എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല. ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല— മോഹൻ ലാൽ വ്യക്തമാക്കി.