തിരുവനന്തപുരം : സ്വാമി വിവേകാനന്ദന്റെ 1893 സെപ്റ്റംബര്‍ 11 ലെ ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ 131-ാം വാർഷികമായ ഇന്ന് കവടിയാർ വിവേകാനന്ദപാർക്കിലെ വിവേകാനന്ദ സ്വാമിയുടെ പ്രതിമയിൽ ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ശ്രീ.ആർ. സഞ്ജയൻ പുഷ്പാർച്ചന നടത്തി.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ. സി. വി ജയമണി,മുൻ കേന്ദ്ര മന്ത്രി ശ്രീ ഓ.രാജഗോപാൽ, പ്രൊഫ. പൂജപ്പുര കൃഷ്ണൻനായർ ഭാരതീയവിചാരകേന്ദ്രം ജില്ലാ അധ്യക്ഷൻ ഡോ. വിജയകുമാരൻ, ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി രാജൻ പിള്ള, ജില്ലാ കാര്യാധ്യക്ഷ ഡോ. ലക്ഷ്മി വിജയൻ വി ടി തുടങ്ങിയവർ പങ്കെടുത്തു.