"വൈകാരികതക്ക് മാത്രമേ സിനിമയിൽ സ്ഥാനമുള്ളൂ ; കഥാപാത്രം കരഞ്ഞാൽ അതാണ് അഭിനയം, തമാശ ചെയ്താൽ ജൂറി പോലും അതിനെ അഭിനയമായി കണക്കാക്കില്ല": രമേഷ് പിഷാരടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“വൈകാരികതക്ക് മാത്രമേ സിനിമയിൽ സ്ഥാനമുള്ളൂ ; കഥാപാത്രം കരഞ്ഞാൽ അതാണ് അഭിനയം, തമാശ ചെയ്താൽ ജൂറി പോലും അതിനെ അഭിനയമായി കണക്കാക്കില്ല”: രമേഷ് പിഷാരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 05:40 pm IST
FacebookTwitterWhatsAppTelegram

സിനിമാ മേഖലയിൽ വൈകാരികതയ്‌ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്ന് നടൻ രമേഷ് പിഷാരടി. സെന്റിമെൻസ് കാണിച്ചാൽ അതിനെ എല്ലാവരും അഭിനയമായി കാണുമെന്നും എന്നാൽ, തമാശ ചെയ്താൽ അതിനെ അഭിനയമായി കാണാൻ എല്ലാവർക്കും മടിയാണെന്നും രമേഷ് പിഷാരടി പറഞ്ഞു. ഹാസ്യ ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

” വൈകാരികമായി അഭിനയിക്കുമ്പോൾ മാത്രമേ എല്ലാവരും അതിനെ അഭിനയമായി കാണുകയുള്ളൂ. കുറച്ച് കരഞ്ഞൊക്കെ അഭിനയിച്ചാൽ അതിനെ വെറൊരു തലത്തിലാണ് ആളുകൾ കാണുന്നത്. മാളികപ്പുറത്തിലെ എന്റെ അഭിനയത്തെ കുറിച്ച് എല്ലാവരും ഒരുപാട് പ്രശംസിച്ചു. കാരണം, അതിൽ കുറച്ച് കരച്ചിലും വിഷമവുമൊക്കെ ഞാൻ ചെയ്യുന്നുണ്ട്. അവാർഡ് ജൂറികളും സെന്റിമെൻസിനാണ് പരി​ഗണന നൽകുന്നത്.

വൈകാരികത കാണിച്ചെങ്കിൽ മാത്രമേ ജൂറികൾ പോലും അഭിനയമായി കണക്കാക്കുകയുള്ളൂ. തമാശ ചെയ്താൽ ആരും അഭിനയമായി കാണുന്നില്ല. മമ്മൂക്ക എന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം മധുരരാജയ്‌ക്കും, രാജമാണിക്യത്തിനും, ഭ്രമയുഗത്തിനുമൊക്കെ നൽകുന്നത് ഒരേ അധ്വാനമാണെന്ന്. എല്ലാ നടന്മാരും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നത് നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ്.

ചിലരുടെ ഉത്തരവാദിത്തക്കേടുകൾ എനിക്ക് ഒരുപാട് ​ഗുണം ചെയ്തിട്ടുണ്ട്. ആദ്യ ഷോ ചെയ്യാനെത്തിയപ്പോൾ അവിടെ ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു. അയാൾ മദ്യപിച്ച് അവിടെനിന്ന് ഇറങ്ങിപോയി. ആ സമയത്ത് ഞാൻ എഴുതിയ സ്ക്രിപ്റ്റുകളാണ് അടുത്ത ദിവസം ഉപയോ​ഗിച്ചത്.

ആദ്യ ഷോയൊക്കെ ചെയ്യുമ്പോൾ സലീം ചേട്ടനൊക്കെ എന്നെ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട്. കോമഡി ഷോകൾ ചെയ്യുമ്പോൾ റിപീറ്റായി വരുന്ന ചില വാക്കുകൾ ഒഴിവാക്കുകയാണെങ്കിൽ അതിന് മറ്റൊരു ഭാംഗിയുണ്ടായിരിക്കും. ആൾക്കൂട്ടത്തിന്റെ ചിരിയും കയ്യടിയും എപ്പോഴും ആർട്ടിസ്റ്റുകൾക്ക് പ്രോത്സാഹനമാണെന്നും രമേഷ് പിഷാരടി പറ‍ഞ്ഞു.

Tags: cinemaramesh pisharadisentimence
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies