മലയാളികളുടെ പ്രിയ സീരിയൽ താരങ്ങളിലൊരാളാണ് ആരതി സോജൻ. പൂക്കാലം വരവായി, മനസിനക്കര, ഭാഗ്യ ദേവത തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ആരതി. സമൂഹമാദ്ധ്യമങ്ങളിലും സജീവമായ ആരതി സീരിയൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി തന്റെ വ്യക്തി ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് താരം ഇപ്പോൾ പങ്കുവയ്‌ക്കുന്നത്.
തന്റെ വിവാഹം ഉടൻ നടക്കുമെന്നാണ് താരത്തിന്റെ കമന്റ്. പങ്കാളി ടോം രാജിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
2017ൽ ആദ്യ വിവാഹം നടന്നിരുന്നതായി ആരതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് ടോം രാജുമായി ആരതി പ്രണയത്തിലാവുന്നത്. പബ്ലിക് ഫിഗർ ആയതിനാൽ സ്വകാര്യ ജീവിതം എപ്പോഴും മറ്റുള്ളവർ ചികഞ്ഞെടുത്ത് നടക്കും. അതിനേക്കാൾ നല്ലത് താനായി പറയുന്നതാണ്. അതുകൊണ്ടാണ് കഴിഞ്ഞ ജീവിതം രഹസ്യമാക്കി വയ്‌ക്കാതെ വെളിപ്പെടുത്തിയതെന്നും ടോം രാജുമായി നിലവിൽ പ്രണയത്തിലാണെന്നും താരം തുറന്നു പറഞ്ഞു.