ഉത്തരകൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ; സ്ഥിരീകരിച്ച് ജപ്പാൻ; തീരസംരക്ഷണ സേനയ്ക്കും ജാഗ്രതാ നിർദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉത്തരകൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ; സ്ഥിരീകരിച്ച് ജപ്പാൻ; തീരസംരക്ഷണ സേനയ്‌ക്കും ജാഗ്രതാ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 06:39 am IST
FacebookTwitterWhatsAppTelegram

സിയോൾ: ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ രാജ്യത്തിന്റെ 76ാം സ്ഥാപക വാർഷിക ദിനം ആചരിച്ചത്. ഇതിന് പിന്നാലെയാണ് നീക്കം. അമേരിക്കയുടേയും ജപ്പാന്റേയും ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചുവെന്നും, കൂടുതൽ വിക്ഷേപണങ്ങൾ നടന്നേക്കാമെന്ന സൂചന ലഭിച്ചതിനാൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി സിയോളിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ജപ്പാൻ പ്രതിരോധ മന്ത്രാലയവും ഈ മിസൈൽ വിക്ഷേപണം നടന്നുവെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. തീരസംരക്ഷണ സേനയ്‌ക്കും ജപ്പാൻ ജാഗ്രതാ നിർദേശം നൽകി. ജൂലൈ ഒന്നിന് ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസെൽ പരീക്ഷണം നടത്തുന്നത്. രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.

അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു. യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.

ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ദക്ഷിണ കൊറിയയോട് ചേർന്നുള്ള അതിർത്തി മേഖലകളിൽ 250 ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചതായി ഉത്തരകൊറിയ അറിയിച്ചിരുന്നു. ഇതിന് പുറമെ തങ്ങൾക്കെതിരെ ദക്ഷിണ കൊറിയ അപവാദ പ്രചരണം നടത്തുകയാണെന്ന് കാണിച്ച് ദക്ഷിണ കൊറിയയിലേക്ക് ഉത്തരകൊറിയ മാലിന്യ ബലൂണുകൾ പറത്തിവിടുന്നതും പതിവായിരിക്കുകയാണ്. അടുത്തിടെ റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം ഉത്തരകൊറിയ ശക്തിപ്പെടുത്തിയിരുന്നു. സൈനിക മേഖലയിലുൾപ്പെടെ സഹകരണം ശക്തമാക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

Tags: North Koreasouth koreaMultiple Short-Range Ballistic MissilesJapan's defence ministry
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies