ഭോപ്പാല്‍: എസ്.ഐ.യെ വനിതാ കോണ്‍സ്റ്റബിള്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തി. രാജ്ഘട്ടിലെ എസ്.ഐ.യായ ദീപാങ്കര്‍ ഗൗതം ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ ആണ് സംഭവം. വനിതാ കോൺസ്റ്റബിൾ ആയ പല്ലവി സൊളാങ്കി ഓടിച്ചിരുന്ന കാറാണ് സബ് ഇൻസ്പെക്ടറെ ഇടിച്ചിട്ടത്.
ഇതേ തുടർന്ന് പാച്ചോര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലവി സൊളാങ്കി, കാമുകന് കരുണ്‍ ഠാക്കൂര്‍ എന്നിവര്‍ പോലീസില്‍ കീഴടങ്ങി. സംഭവത്തില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
രാജ്ഘട്ടിലെ ഒരു പെട്രോള്‍പമ്പിന് സമീപത്തുവെച്ച് എസ്.ഐ.യെ കാറിടിപ്പിച്ച് വീഴ്ത്തിയ പ്രതികള്‍ ഇടിച്ചിട്ടശേഷം കാറില്‍ വലിച്ചിഴക്കുകയുംചെയ്തു. പല്ലവി സൊളാങ്കിയാണ് കാറോടിച്ചിരുന്നത്.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ എസ്.ഐ.യെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അതേസമയം, പല്ലവിയും കാറിലുണ്ടായിരുന്ന സുഹൃത്ത് കരണും സംഭവത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി കുറ്റംസമ്മതിക്കുകയായിരുന്നു.
പ്രതികളായ പല്ലവിയും കരണും നേരത്തെ അടുപ്പത്തിലായിരുന്നു . എന്നാൽ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യം ഉണ്ടായി ഇരുവരും പിണങ്ങി. തുടര്‍ന്ന് ഇത് മുതലെടുത്ത് ഗൗതം പല്ലവിയുമായി സൗഹൃദത്തിലായി.
ദിവസങ്ങള്‍ക്ക് മുന്‍പ് പല്ലവിയും കരണും തമ്മില്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തു. എസ്.ഐ.യുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പല്ലവി തീരുമാനിച്ചു. പക്ഷേ, ദീപാങ്കർ. സൗഹൃദത്തില്‍നിന്ന് പിന്മാറാന് തയ്യാറായില്ല. ഇതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.