തിരുവനന്തപുരം: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. മാതൃകാപരമായ നേതൃത്വം നൽകിയ,
പരിചയസമ്പന്നനായ നേതാവിനെയാണ് ഇടതുപക്ഷത്തിന് നഷ്ടമായതെന്ന് മുൻകേന്ദ്രമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതൽ ദീർഘകാലം ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. ലാളിത്യവും സൗമ്യതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രധാനപ്പെട്ട വശമായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ വി. മുരളീധരൻ പറഞ്ഞു.
സീതാറാം യച്ചൂരിയുടെ സംഭാവനകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ എക്കാലത്തും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ സുഹൃത്തുക്കളുടെ അനുയായികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.















