ഹൈദരാബാദ്: ഇതരസംസ്ഥാനങ്ങളിൽ നിന്നും തെലങ്കാനയിൽ വന്ന് തുടർ വിദ്യാഭ്യാസം, തൊഴിൽ, വ്യാപാര വ്യവസായ ആവശ്യങ്ങൾക്കായി താമസിക്കുന്ന ഭാരതീയരുടെ സംഘടനയായ ഭാരത് ഭാരതി ഗണേശ് മഹോത്സവത്തോടൊപ്പം ഓണാഘോഷവും നടത്തി.
ഓണ ഐതീഹ്യവും ആഘോഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ച് ഭാരത് ഭാരതിയുടെ കേരള ശാഖാ പ്രഭാരിയും ഹൈദ്രാബാദ് ഭാരവാഹിയുമായ എം.എൻ. രാധാകൃഷ്ണൻ നായർ ഓണസന്ദേശം നൽകി. ശ്രീലാ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിരുവാതിരകളി അവതരിപ്പിച്ചു. സംഘടനാ സഹകാര്യദർശി സാധന റാവു സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വിവേകാനന്ദ കേന്ദ്ര പ്രവർത്തകനായ എൻ ആനന്ദ് വിവേകാനന്ദ സ്വാമിജിയുടെ ചിക്കാഗോ ദിഗ് വിജയപ്രഭാഷണത്തെക്കുറിച്ച് സംസാരിച്ചു. സനാതന ധർമപരിപോഷണത്തിനായുള്ള കോടി ഗണപതി മഹാലിംഗ അർച്ചനയെക്കുറിച്ച് ഡോ.സതീഷ് സിക്ക ഹൈദരാബാദ് മഹാനഗരത്തിലെ ധ്യാനത്തിന് തുടക്കം കുറിച്ചു. ഭാരത് ഭാരതിയുടെദേശീയതലത്തിലെ വിവിധമേഖലകളിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഡോ. അമിതാ റാണി, കനക് കുമാർ, ഹരികുമാർ, എം. നാരായണൻ, ഡോ. മീനാക്ഷി, പ്രകാശൻ, ഡോ. അരുൾ, ഭാർഗവ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ പ്രതിപാദിച്ചു. ഗുജറാത്തി കലാരൂപമായ ഗർബയും അവതരിപ്പിച്ചു.