കൊല്ലം സെയ്‌ലേഴ്സിനെതിരേ ട്രിവാൻഡ്രം റോയൽസിന് ജയം; നാലു വിക്കറ്റ് നേടി കളിയിലെ താരമായി വിനോദ് കുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊല്ലം സെയ്‌ലേഴ്സിനെതിരേ ട്രിവാൻഡ്രം റോയൽസിന് ജയം; നാലു വിക്കറ്റ് നേടി കളിയിലെ താരമായി വിനോദ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 12:04 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരേ ട്രിവാൻഡ്രം റോയൽസിന് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് എട്ടു വിക്കറ്റിന് 131 റൺസ് നേടി. 132 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം 18.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

ക്യാപ്റ്റൻ അബ്ദുൾബാസിത് (34 നോട്ടൗട്ട്), എം.എസ് അഖിൽ (33 നോട്ടൗട്ട്) എന്നിവരാണ് ട്രിവാൻഡ്രത്തിന്റെ വിജയത്തിൽ നിർണായകമായത്. ടോസ് നേടിയ ട്രിവാൻഡ്രം കൊല്ലത്തെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു.

വത്സൽ ഗോവിന്ദ് – ഭാരത് സൂര്യ സഖ്യമാണ് കൊല്ലത്തിനു വേണ്ടി ഓപ്പൺ ചെയ്തത്. നാലാമത്തെ ഓവറിലെ അവസാന പന്തിൽ ഭാരത് സൂര്യയെ വിനോദ്കുമാറിന്റെ പന്തിൽ റിയാ ബഷീർ പുറത്താക്കുമ്പോൾ കൊല്ലം ഒരു വിക്കറ്റ് നഷ്ടത്തിൽ 26 റൺസ്.

കൊല്ലത്തിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് ആറാം ഓവറിന്റെ ആദ്യപന്തിൽ നഷ്ടമായി. രണ്ട് പന്തിൽ നിന്ന് ഒരു റൺസെടുത്ത സച്ചിൻ ബേബിയെ അബ്ദുൾ ബാസിത് സ്വന്തം പന്തിൽ പുറത്താക്കുകയായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിലായിരുന്നു കൊല്ലം.

15-ാം ഓവറിൽ വത്സൽ ഗോവിന്ദ് അർദ്ധസെഞ്ചുറി നേടി. 45 പന്തിൽ നിന്നായിരുന്നു വത്സൽ ഗോവിന്ദിന്റെ അർദ്ധസെഞ്ചുറി. 20 ഓവർ പൂർത്തിയായപ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 131. ട്രിവാൻഡ്രത്തിനു വേണ്ടി വിനോദ് കുമാർ നാല് ഓവറിൽ 24 റൺസ് വഴങ്ങി നാലു വിക്കറ്റ് നേടി. വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്.

132 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ വിക്കറ്റ് ടീം സ്‌കോർ 49 ൽ നിൽക്കെ നഷ്ടമായി. 27 പന്തിൽ നിന്നും 30 റൺസ് എടുത്ത സുബിനെ ബിജു നാരായണന്റെ പന്തിൽ ഭാരത് സൂര്യ പുറത്താക്കി. കെ. അക്ഷയ്- അബ്ദുൾ ബാസിത് കൂട്ടുകെട്ട് 13-ാം ഓവറിൽ സ്‌കോർ 80 ലെത്തിച്ചു. 14-ാം ഓവറിൽ കെ.അക്ഷയെ (22 പന്തിൽ 11) വിജയ് വിശ്വനാഥ് പുറത്താക്കി. തൊടട്ടുത്ത പന്തിൽ ഗോവിന്ദ് പൈയുടെ വിക്കറ്റും വിജയ് സ്വന്തമാക്കി.

18 ഓവർ അവസാനിച്ചപ്പോൾ അബ്ദുൾ ബാസിത്- എം.എസ് അഖിൽ കൂട്ടുകെട്ട് ട്രിവാൻഡ്രത്തിന്റെ സ്‌കോർ 131 ലെത്തിച്ചു. 19 ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് അഖിൽ ട്രിവാൻഡ്രത്തിന്റെ വിജയ റൺ സ്വന്തമാക്കി. ക്യാപ്റ്റൻ അബ്ദുൾ ബാസിത് (22 പന്തിൽ 34) എം.എസ് അഖിൽ (17 പന്തിൽ 33 റൺസ്) എന്നിവർ പുറത്താകാതെ നിന്നു.

Tags: Kerala Cricket Leaguetrivandrum royalsകേരളാ ക്രിക്കറ്റ് ലീഗ്Vinod kumarഏരീസ് കൊല്ലംഅബ്ദുൾബാസിത്സച്ചിൻ ബേബിcricket
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies