ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് നടൻ സുരേഷ് ഗോപി. ഓണം കഴിഞ്ഞ് ചിത്രീകരണം തടങ്ങാനുള്ള പ്ലാനിലാണുള്ളതെന്നും പാർട്ടിയുടെ അനുമതി ഉടൻ കിട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.
സുരേഷ് ഗോപി മാസ് വേഷത്തിലെത്തുന്ന ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിട്ട് ഏറെ നാളുകൾ കഴിഞ്ഞു. എന്നാൽ, പൃഥ്വിരാജ് ചിത്രം കടുവയുമായുള്ള നിയമ പ്രശ്നങ്ങളെ തുടർന്ന് ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഒറ്റക്കൊമ്പൻ എപ്പോൾ വരുമെന്നാണ് സിനിമാസ്വാദകർ ചോദിക്കുന്നത്. മാത്യൂസ് തോമസാണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്.
സുരേഷ് ഗോപിയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരിയായ അനുഷ്ക ഷെട്ടി ഒറ്റക്കൊമ്പനിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തിൽ അനുഷ്ക പ്രധാനവേഷം ചെയ്യുന്നുണ്ട്.