ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ചിത്രം പൊങ്കാലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ബിനിലാണ് സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ കാരക്ടർ പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
ശ്രീനാഥ് ഭാസി, ബിബിൻ ജോർജ്, ബാബുരാജ്, അലൻസിയർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഡോണ തോമസാണ് ചിത്രം നിർമിക്കുന്നത്. കെ.ജി.എഫ് സ്റ്റുഡിയോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
2,000 കാലഘട്ടത്തിലെ വൈപ്പിൻ, മുനമ്പം തീരദേശത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംഭവത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ കൃഷ്ണാ, ഷമ്മി തിലകൻ, യാമി സോന, ദുർഗാ കൃഷ്ണ, മാർട്ടിൻ, മുരുകൻ, പ്രവീണ എന്നിവരും ചിത്രത്തിലുണ്ട്. ആക്ഷൻ ത്രില്ലർ കോമഡി ചിത്രമായായിരിക്കും പൊങ്കാല തിയേറ്ററുകളിലെത്തുന്നത്.
ഈ മാസം അവസനത്തോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത്. വൈപ്പിൻ, ചെറായി എന്നിവിടങ്ങളിലാകും ഷൂട്ടിംഗ്. വാമനൻ എന്ന സിനിമയ്‌ക്ക് ശേഷം ബിനിൽ സംവിധാന ചെയ്യുന്ന ചിത്രമാണിത്.