സിനിമാ താരങ്ങളായ അതിഥി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. വളരെ രഹസ്യമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ അതിഥി റാവു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. തെലങ്കാനയിലെ വനപർത്തിയിൽ 400 വർഷം പഴക്കമുള്ള അതിപുരാതന ക്ഷേത്രത്തിൽ വച്ചായിരുന്നു മിന്നുകെട്ട് നടന്നത്.
നീ എന്റെ ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളുമാണ്.. – വിവാഹചിത്രം പങ്കുവച്ച് അതിഥിയും സിദ്ധാർത്ഥും കൊളാബ്-ഇൻസ്റ്റ പോസ്റ്റ് പങ്കുവച്ചു. Mrs & Mr Adu-Siddhu എന്നാണ് ഇരുവരും അവരവരെ തന്നെ വിശേഷിപ്പിച്ചത്.
View this post on Instagram
37-കാരിയായ അതിഥിയും 45-കാരനായ സിദ്ധാർത്ഥും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലാണ്. തെലുങ്ക് ചിത്രം മഹാ സമുദ്രത്തിന്റെ സെറ്റിൽ വച്ച് 2021ലാണ് അതിഥിയും സിദ്ധാർത്ഥും കണ്ടുമുട്ടുന്നത്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് നേരത്തെയും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ ഇന്നാണ് വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അതിഥിയുടെ ആദ്യ വിവാഹം നടൻ സത്യദീപ് മിശ്രയുമായി 2002ലാണ് നടന്നത്. 2013ൽ ഇരുവരും വേർപിരിഞ്ഞു. സിദ്ധാർത്ഥ് ആദ്യ ബന്ധം 2007 വേർപ്പെടുത്തിയിരുന്നു.















