വ്യത്യസ്ത തരത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ആഘോഷമാണ് ഇന്റർനെറ്റിനെ പിടിച്ചു കുലുക്കുന്നത്. പാമ്പുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തന്റെ ജന്മദിനം പെരുമ്പാമ്പുകളുടെ ഇടയിൽ ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദി റെപ്‌റ്റൈൽ മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവറാണ് തന്റെ പിറന്നാൾ പെരുമ്പാമ്പുകൾക്കൊപ്പം ആഘോഷമാക്കിയിരിക്കുന്നത്. പല വലിപ്പമുള്ള, പല നിറത്തിലുള്ള ഒരു കൂട്ടം പെരുമ്പാമ്പുകൾക്ക് നടുവിൽ കിടക്കുകയാണ് ജെയ് ബ്രൂവർ.
‘ഇതൊരു പാമ്പ് പാർട്ടിയാണ്! ഇന്ന് എന്റെ ജന്മദിനമാണ്, അതിനാൽ എല്ലാ സ്നേഹത്തെയും എത്രമാത്രം ഞാൻ വിലമതിക്കുന്നുവെന്ന് എല്ലാവരോടും പറയാനും ഞാൻ നടത്തിയ അവിശ്വസനീയമായ പാർട്ടി നിങ്ങളെ കാണിക്കാനും ആഗ്രഹിച്ചു’ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.