പാലക്കാട് : സഖി കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസ്സുള്ള രണ്ട് പേരെയും 14-കാരിയെയുമാണ് കാണാതയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുട്ടികളെ കാണാതായതിന് പിന്നാലെ സഖി കേന്ദ്രം അധികൃതർ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.