മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണവുമായി ചന്ദ്രബാബു നായിഡു; നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണവുമായി ചന്ദ്രബാബു നായിഡു; നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 05:16 am IST
FacebookTwitterWhatsAppTelegram

തെലങ്കാന: മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞത്.

ജഗൻ മോഹൻ റെഡ്ഡി നേതൃത്വം കൊടുത്ത വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡു നിർമ്മിക്കുന്നതിന് വേണ്ടി മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.

” കഴിഞ്ഞ അഞ്ച് വർഷമായി തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാൻ ശ്രമിച്ചവരാണ് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ. ക്ഷേത്രത്തിൽ നടന്നുവരുന്ന അന്നദാനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയിൽ അവർ വിട്ടുവീഴ്ചകൾ ചെയ്തു. ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുമല ലഡ്ഡു. എന്നാൽ ഇതിൽ നെയ്യിന് പകരം അവർ മൃഗക്കൊഴുപ്പ് ഉപയോഗിക്കാൻ നിർദേശിച്ചു. ക്ഷേത്രത്തിന്റെ എല്ലാ പവിത്രതയും നശിപ്പിക്കുന്ന നീക്കമായിരുന്നു ഇത്. എന്നാലിപ്പോൾ ക്ഷേത്രത്തിൽ വീണ്ടും ശുദ്ധമായ നെയ്യ് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ക്ഷേത്രത്തേയും അതിന്റെ സംസ്‌കാരത്തേയും പവിത്രതേയും ഞങ്ങൾ സംരക്ഷിക്കുമെന്നും” ചന്ദ്രബാബു നായിഡു പറഞ്ഞു.

എന്നാൽ ഈ ആരോപണം തള്ളി വൈഎസ്ആർ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്നും, അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് ചന്ദ്രബാബു നായിഡു ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും, തിരുമല ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്നതും, ഭക്തരുടെ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുന്നതുമായ പ്രസ്താവനയാണിതെന്നും സുബ്ബ റെഡ്ഡി ആരോപിച്ചു.

 

Tags: YSR CongressChandrababu NaiduAnimal FatTirupati Laddoos
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies