ചെന്നൈ : പൂജ, ദീപാവലി അവധികൾ കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടുമെന്ന് ദക്ഷിണ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
ട്രെയിൻ നമ്പർ 06083 കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു പ്രതിവാര സ്പെഷൽ ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എസ്എംവിടി ബെംഗളൂരുവിലെത്തും. ഒക്ടോബർ 1, 8, 15, 22, 29, നവംബർ 5 തീയതികളിൽ (ആറ് സർവീസുകൾ) സർവീസ് നടത്തും. ).
06084 എസ്എംവിടി ബംഗളൂരു-കൊച്ചുവേളി പ്രതിവാര സ്പെഷൽ എസ്എംവിടിയിൽ നിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്‌ക്ക് 12.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തും. ഒക്‌ടോബർ 2, 9, 16, 23, 30, നവംബർ 6 എന്നിങ്ങിനെ ആറ് സർവീസുകൾ ഉണ്ടാകും.
ട്രെയിനിന്റെ സമയം, സ്റ്റോപ്പുകൾ , ബോഗികളുടെ എണ്ണം എന്നിവയിൽ മാറ്റമുണ്ടാകില്ല. പ്രതിവാര സ്‌പെഷ്യലുകൾക്കുള്ള മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.