തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോഗ്യ പരിപാലനത്തിനായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരകാശരേഖ പുറത്തുവന്നിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സ ചെലവ് ഉൾപ്പടെ ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്.
പട്ടികയിൽ എല്ലാ തവണത്തേയും പോലെ മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ. വിദേശത്ത് പോയി ചികിത്സിച്ചത് ഉൾപ്പടെ 77.4 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. മറ്റ് മന്ത്രിമാരിൽ കെ. കൃഷ്ണൻകുട്ടിയാണ് കൂടുതൽ തുക കൈപ്പറ്റിയത്. 30.59 ലക്ഷം രൂപയാണ് അദ്ദേഹം കൈപ്പറ്റിയത്. മന്ത്രിമാരെ കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 1.34 ലക്ഷവും ചീഫ് വിപ്പ് ഡോ. എൻ ജയരാജ് 16,100 രൂപയും ചികിത്സ ചെലവിനത്തിൽ തുക കൈപ്പറ്റിയിട്ടുണ്ട്.
വി ശിവൻകുട്ടി- 13,29,235 രൂപ, എംവി ഗോവിന്ദൻ- 2,22,256 രൂപ, കെ. രാധാകൃഷ്ണൻ- 99,129 രൂപ, ആർ. ബിന്ദു- 3,01,905, വി. അബ്ദുറഹിമാൻ- 2,87,920 രൂപ, എംബി രാജേഷ് -2,45,883 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാർ ചികിത്സ ഇനത്തിൽ കൈപ്പറ്റിയ തുക.
കഴിഞ്ഞ വർഷം ആരോഗ്യ പരിപാലനത്തിനായി 92.58 ലക്ഷം രൂപയായിരുന്നു. ഇതിൽ 68 ലക്ഷം രൂപയും ചെലവായത് മുഖ്യമന്ത്രിക്കായായിരുന്നു.















