ഇന്ത്യൻ റെയിൽവേയെ കരിവാരി തേയ്ക്കാനുള്ള ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആവശ്യമുള്ളതിനും ഇല്ലാത്തതിനും പരാതി പറയാനും മടിക്കാത്തവരാണ് ഭൂരിഭാഗം യാത്രക്കാരും. അത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് ലോവർ ബെർത്ത് ലഭിച്ചില്ലെന്ന് പരാതിപ്പെട്ട യുവതിക്ക് റെയിൽവേ നൽകിയ മറുപടിയാണ് സൈബറിടത്തിൽ ചർച്ചാ വിഷയമാകുന്നത്.
പട്നയിൽ നിന്ന് ഡൽഹയിലേക്ക് മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തെന്നും അതിൽ ഒരാൾ മുതിർന്ന പൗരനാണെന്നും അവരുടെ പോസ്റ്റിൽ പറയുന്നു. ട്രെയിനിൽ 200-ലധികം സീറ്റുകൾ ലഭ്യമാണെങ്കിലും മുതിർന്നവർക്ക് ലോവർ ബെർത്ത് ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ഐആർസിടിസിയേയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.
യാത്രക്കാർക്ക് പിന്തുണ നൽകുന്ന റെയിൽവേയുടെ എക്സ് ഹാൻഡിലായ റെയിൽവേ സേവയാണ് മറുപടി നൽകിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ലോവർ ബെർത്ത് നൽകുന്നത് സംബന്ധിച്ചുള്ള നിയമങ്ങൾ റെയിൽവേ സേവ ഓർമിപ്പിച്ചു. ജനറൽ ക്വാട്ടയ്ക്ക് പകരം സീനിയർ സിറ്റിസൺ ക്വാട്ട തെരഞ്ഞെടുക്കുന്നതാകും ഉചിതമെന്ന് പോസ്റ്റിൽ പറയുന്നു.
കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സമ്പ്രദായമാണ് ഇന്ത്യൻ റെയിൽവേയുടെതെന്നും മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കും ലോവർ ബെർത്ത് അനുവദിക്കാൻ വ്യവസ്ഥയുണ്ട്. ബുക്ക് ചെയ്യുന്ന സമയം കണക്കിലെടുത്താകും സീറ്റ് ലഭിക്കുക.
मैंने पटना-दिल्ली के लिए ट्रेन संख्या 12309 में 10 अक्टूबर के लिए 3 टिकट बुक किया.
1 सीनियर सिटिज़न और 2 महिलाएँ सफ़र करने वाली हैं. 2 लोअर और एक साइड लोअर बर्थ बुक किया मिला 2 अपर और 1 मिडिल बर्थ.
जबकि ट्रेन में 200 से ज़्यादा सीट उपलब्ध है. @IRCTCofficial @AshwiniVaishnaw pic.twitter.com/Ow6m4kyHSV
— Nidhi Shree (@NidhiShreeJha) September 18, 2024