ചെന്നൈ ; ബംഗ്ലദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പെർഫോമൻസാണ് ഇന്ത്യൻ താരം ഋഷഭ് പന്ത് കാഴ്‌ച്ച വച്ചിരിക്കുന്നത് . 2022 ഡിസംബറിലെ കാറപകടത്തിൽ ഗുരുതര പരുക്കേറ്റശേഷം ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്ന ഋഷഭ് പന്ത്, സെഞ്ച്വറി നേടിയത് ടീമിന് കൂടുതൽ ആത്മവിശ്വാസവുമേകി.
ഇപ്പോഴിതാ മൂന്നാം ദിവസം കളി തുടങ്ങുന്നതിന് മുമ്പ് തന്റെ ബാറ്റും കയ്യുറകളും ഹെൽമെറ്റും വച്ച് പ്രാർത്ഥിക്കുന്ന ഋഷഭ് പന്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത് . കൈകൂപ്പി ബാറ്റിനു മുന്നിൽ നിന്ന് ഋഷഭ് പന്ത് ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിന് നന്ദി പ്രകടിപ്പിക്കുകയാകാമെന്നും സോഷ്യൽ മീഡിയ പറയുന്നു .
ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് ഋഷഭ് പന്തിന് അപകടമുണ്ടായത്. മാതാപിതാക്കളെ കാണുന്നതിനായാണ് പന്ത് തന്റെ കാറുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസിന്റെ ജി.എല്‍.ഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാല്‍ ഹൈവേയില്‍ വെച്ച് കാര്‍ ഡിവൈഡറിലിടിച്ചു.വാഹനം പിന്നീട് പൂര്‍ണമായും കത്തി നശിച്ചു.















