ഫുട്‌ബോൾ ടൂർണമെന്റിനിടെ തർക്കം; വടിവാളുമായി ലീഗ് നേതാവിന്റെ മകന്റെ ഭീഷണി; കേസെടുത്ത് പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്‌ബോൾ ടൂർണമെന്റിനിടെ തർക്കം; വടിവാളുമായി ലീഗ് നേതാവിന്റെ മകന്റെ ഭീഷണി; കേസെടുത്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 02:28 pm IST
FacebookTwitterWhatsAppTelegram

മൂവാറ്റുപുഴ: ഫുട്‌ബോൾ ടൂർണമെന്റിനിടെയുണ്ടായ തർക്കത്തിന്റെ പേരിൽ വടിവാളുമായി എത്തി ലീഗ് നേതാവിന്റെ മകന്റെ ഭീഷണി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മാറാടിയിലായിരുന്നു സംഭവം. ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി.എ അമീറിന്റെ മകൻ ഹാരിസ് ആണ് കുട്ടികളുടെ മത്സരത്തിനിടെ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

പ്രദേശത്തെ ഒരു ക്ലബ്ബാണ് 17 വയസിൽ താഴെയുളള സ്‌കൂൾ കുട്ടികളുടെ ഒരു ദിവസത്തെ ടൂർണമെന്റ് സംഘടിപ്പിച്ചത്. കുറച്ച് ടീമുകൾ മാത്രമായിരുന്നു പങ്കെടുത്തത്. എന്നാൽ ഇതിനിടെ തർക്കമുണ്ടാകുകയും ഉന്തിലേക്കും തളളിലേക്കും എത്തുകയും ചെയ്തു. ഇതിൽ ഹാരിസിന്റെ മകനും ഉൾപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് കാറിൽ രോഷാകുലനായി വടിവാളുമായി ഹാരിസ് ഗ്രൗണ്ടിലേക്ക് എത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് ആയുധ നിയമപ്രകാരം കേസെുക്കുകയായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് നൽകിയ പരാതിയിൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്തിനാണ് വടിവാൾ സൂക്ഷിച്ചതെന്ന് അടക്കമുളള കാര്യങ്ങൾ ചോദിച്ചറിയും.

ഗ്രൗണ്ടിനോട് ചേർന്ന് ഉയർന്ന് കിടക്കുന്ന റോഡ് വക്കിൽ നിന്ന് താഴെ ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടികളും മുതിർന്നവരും അടക്കം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വടിവാൾ പലതവണ ആളുകൾക്ക് മുൻപിലേക്ക് നീട്ടിപ്പിടിച്ച് ഹാരിസ് ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

വെട്ടുമെന്ന് ഉൾപ്പെടെ ഹാരിസ് ഭീഷണിപ്പെടുത്തിയതായി സംഭവത്തിന് സാക്ഷികളായിരുന്നവർ പറഞ്ഞു.

Tags: ഫുട്ബോൾമാറാടിഫുട്‌ബോൾ ടൂർണമെന്റിനിടെ തർക്കം
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies