ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത മിനിസ്ക്രീൻ താരം രുപാലി ഗംഗുലിക്ക് വിമർശനം. മുംബൈയിലെ ഒരു പരിപാടിയിൽ നിന്ന് മാനജേർക്കൊപ്പമാണ് ഇവർ സ്കൂട്ടിയിൽ മടങ്ങിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായത്. ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയ ഇരുവരും ഹെൽമെറ്റ് ധരിക്കാതെയാണ് യാത്ര ചെയ്ത.
മുംബൈയിൽ നടന്ന സ്റ്റാർ പരിവാർ അവാർഡ് നിശയിൽ നിന്ന് പാതിവഴിക്ക് ഇറങ്ങിയ രുപാലി മറ്റു വാഹനങ്ങൾക്ക് കാത്തു നിൽക്കാതെ ടുവീലറിൽ മടങ്ങുകയായിരുന്നു. പാപ്പരാസികൾ ചിത്രം പകർത്താൻ കാത്തിരുന്നെങ്കിലും നടി ഇതിനും തയാറാകാതെ മാനേജർ കൗശാലിനൊപ്പും പോവുകയായിരുന്നു.
ഇവർ ഏന്തോ ദേഷ്യത്തിലായിരുന്നുവെന്നാണ് യുട്യൂബ് ചാനലുകൾ പറയുന്നത്. വൈറലായ വീഡിയോ പലരും മുംബൈ പാെലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. നടപടി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
#Anupamaa@TheRupali Mam going on bike to avoid traffic 😘😆
She’s such a cutie pie 😍❤️😘
My Queen is a real Rockstar ❤️🔥👏#RupaliGanguly @TheRupali pic.twitter.com/unOxvmNW2O— Manisha (@Rupali_Fan4ever) September 22, 2024