ബെംഗളൂരുവിൽ തനിച്ച് താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് എട്ടു ടീമുകൾ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പാെലീസിന് പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ജാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഒറ്റമുറി ഫ്ലാറ്റിലാണ് അവർ താമസിച്ചിരുന്നത്.
ഭർത്താവുമായി പിണങ്ങിയ യുവതി ഇവിടെ താമസമാക്കിയിട്ട് അഞ്ചുമാസമേ ആയിട്ടുള്ളു. ഭർത്താവ് ഹേമന്ദ് ദാസ് മകൾക്കൊപ്പമാണ് കഴിയുന്നത്. 165 ലിറ്ററിന്റെ ഫ്രിഡ്ജിലാണ് മൃതദേഹങ്ങളുടെ കഷ്ണങ്ങളുണ്ടായിരുന്നത്.ഒരു മാളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അവൾ താമസിച്ചിരുന്ന വീട്ടുടമയാണ് രൂക്ഷഗന്ധം ഫ്ലാറ്റിൽ നിന്ന് വരുന്നുവെന്ന് തന്നെ വിളിച്ച് അറിയിച്ചതെന്ന് മഹാലക്ഷ്മിയുടെ മാതാവ് പറഞ്ഞു. വിവരം അറിഞ്ഞ് ഇവരുടെ ഭാർത്താവും സംഭവ സ്ഥലത്തെയിട്ടുണ്ട്.
ഇവരുടെ മൃതദേഹ ഭാഗങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. 2022 മേയിൽ ഡൽഹിയിലുണ്ടായ ശ്രദ്ധവാക്കർ കൊലയ്‌ക്ക് സമാനമാണ് ഈ സംഭവവും. ഒപ്പം താമസിച്ചിരുന്നു അഫ്താബ് പൂനാവാലയാണ് ശ്രദ്ധയെ കൊന്ന് 35 കഷ്ണമാക്കി 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ചതും പിന്നീട് നഗരത്തിൽ പലയിടത്തും തള്ളിയതും.