വാഷിംഗ്‌ടൺ: താൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്കിനി ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്റെ സ്ത്രീകൾക്കായുള്ള വാഗ്ദാനം.
“ഒരു കുഞ്ഞ് ജനിച്ചയുടനെ വധിക്കുവാനാണ്” ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പരാമർശം നടത്തിയിരുന്നു. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ പ്രസ്താവന.
“സ്ത്രീകൾ സന്തുഷ്ടരും ആരോഗ്യവതികളും ആത്മവിശ്വാസമുള്ളവരും സ്വതന്ത്രരുമാകും, നിങ്ങൾക്ക് ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കേണ്ടി പോലും വരില്ല. “- ട്രംപ് പറഞ്ഞു
എന്നാൽ ട്രംപിന്റെ പ്രസ്താവനകൾക്ക് വിരുദ്ധമാണ് യാഥാർഥ്യം. സർവ്വേകൾ അനുസരിച്ച് 63 ശതമാനം അമേരിക്കൻ കൗമാരക്കാരും നിയമപരമായ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ്. റിപ്പബ്ലിക്കൻ ഭരണമുള്ള സ്റ്റേറ്റുകളിൽ പലയിടത്തും ഗർഭച്ഛിദ്രം നിരോധിക്കാൻ നടപടി സ്വീകരിച്ചുകഴിഞ്ഞു. നോർത്ത് കരോലിനയിൽ 12 ആഴ്ചകൾക്ക് ശേഷമുള്ള ഗർഭച്ഛിദ്രക്കേസുകൾ നിരോധിച്ചിട്ടുണ്ട്.















