നമ്മുടെ 'നമസ്തേ' മൾട്ടിനാഷണലായി; അതിന് കാരണം നിങ്ങളാണ്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ ‘നമസ്തേ’ മൾട്ടിനാഷണലായി; അതിന് കാരണം നിങ്ങളാണ്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 10:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കിലെ ലോം​ഗ് ഐലൻഡിലുള്ള നസ്സൗ കൊളീസിയത്തിൽ ഒത്തുകൂടിയ ഇന്ത്യൻ സമൂഹത്തെയായിരുന്നു മോദി നേരിൽ കണ്ട് സംവദിച്ചത്. ഇപ്പോൾ നമ്മുടെ നമസ്തേ പോലും മൾട്ടിനാഷണലായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പദം ആ​ഗോളപദമായി മാറി. ഇതെല്ലാം ചെയ്തത് നിങ്ങൾ തന്നെയാണ്. നിങ്ങൾ പ്രകടിപ്പിക്കുന്ന ഈ സ്നേഹം തന്റെ ഭാ​ഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിന്റെ കഴിവുകളെക്കുറിച്ച് എനിക്ക് നേരത്തെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. യാതൊരു വിധത്തിലുള്ള ഔദ്യോ​ഗിക ചുമതലയും ഇല്ലാതിരുന്നപ്പോൾ പോലും അതെനിക്ക് മനസിലായിട്ടുണ്ട്. പണ്ട്, ഞാൻ നേതാവോ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാതിരുന്ന കാലത്ത് കൗതുകത്തോടെ ഞാൻ ഇവിടെ വന്നിട്ടുണ്ട്. ഈ നാടിനെക്കുറിച്ച് പഠിക്കാൻ. ഒരു പദവിയും ഇല്ലാതിരുന്നപ്പോൾ പോലും അമേരിക്കയുടെ 29 സ്റ്റേറ്റുകളിൽ ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയായപ്പോൾ സാങ്കേതികവിദ്യയുടെ മാധ്യമത്തിലൂടെ നിങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിച്ചു. 2014 ൽ മാഡിസൺ സ്ക്വയർ. 2019 ഹൂസ്റ്റൺ. ഇന്നിപ്പോൾ ന്യൂയോർക്കിലെത്തി. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെല്ലാവരും ഇന്ത്യയുടെ അംബാസഡർമാരാണ്. അതുകൊണ്ടാണ് നിങ്ങളെ രാഷ്‌ട്രദൂതരെന്ന് ഞാൻ വിളിക്കുന്നത്. കാരണം നിങ്ങളാണ് ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും ബന്ധിപ്പിച്ചത്. നിങ്ങൾ ഭാരതത്തെയും അമേരിക്കയേയും പരസ്പരം ബന്ധിപ്പിക്കുന്നു. നിങ്ങളുടെ കഴിവിനും നൈപുണ്യത്തിനും ബുദ്ധിക്കും പകരംവയ്‌ക്കാൻ മറ്റൊന്നില്ല.

ഇന്ത്യൻ സമൂഹത്തിനിടയിൽ വിവിധ ഭാഷകളുണ്ട്. പഞ്ചാബി, ​ഗുജറാത്തി, മലയാളം എന്നിങ്ങനെ നിരവധി ഭാഷകൾ. ഭാഷകൾ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ ഭാവം ഒന്നുമാത്രമാണ്. അത് ഭാരതമാതാവിന്റെ ഭാവമാണ്. ഏതുരാജ്യത്ത് ജീവിച്ചാലും ഭാരതീയരെന്ന ഭാവം ഇല്ലാതാകുന്നില്ല.

നിങ്ങൾ ഏഴ് കടലുകൾ കടന്നു വന്നതായിരിക്കാം, എന്നാൽ ഒരു സമുദ്രത്തിനും നിങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാൻ കഴിയുന്നത്ര ആഴമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നാം എവിടെ പോയാലും, എല്ലാവരെയും ഒരു കുടുംബമായി അംഗീകരിക്കുകയും, വൈവിധ്യത്തെ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഭാരതമാതാവ് നമ്മെ പഠിപ്പിച്ചത്.- പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra Modinew yorkpm modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies