AI എന്നാൽ അമേരിക്കൻ ഇന്ത്യൻസ്; ലോകത്തെ പുതിയ AI പവർ: അമേരിക്കയിൽ പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

AI എന്നാൽ അമേരിക്കൻ ഇന്ത്യൻസ്; ലോകത്തെ പുതിയ AI പവർ: അമേരിക്കയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 11:05 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കിലെ ലോം​ഗ് ഐലൻഡിലുള്ള നസ്സൗ കൊളീസിയത്തിൽ ‘Modi and US’ ഇവന്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എഐ എന്നാൽ അമേരിക്കൻ ഇന്ത്യൻസ് എന്ന് നിർവചിക്കാനാണ് തനിക്കിഷ്ടമെന്ന് മോദി പറഞ്ഞു.

ലോകത്തെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയിരിക്കും. എന്നാൽ അമേരിക്കൻ ഇന്ത്യൻസ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ലോകത്ത പുതിയ എഐ ശക്തിയാണിത്. ഇന്തോ-യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് എത്തിച്ചത് അമേരിക്കൻ ഇന്ത്യൻസ് ആണ്. ഇവിടെയുള്ള ഇന്ത്യൻ സമൂഹത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

ലോകത്തെവിടെ പോകുമ്പോഴും അവിടെയുള്ള നേതാക്കൾ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് നല്ലകാര്യങ്ങൾ പറയാറുണ്ട്. കഴിഞ്ഞ ദിവസം പ്രിസഡന്റ് ബൈഡൻ അദ്ദേഹത്തിന്റെ ഡെലവെയറിലുള്ള വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഹൃദയാർദ്രമായാണ് അദ്ദേഹം എന്നോട് പെരുമാറിയത്. അത് 140 കോടി ഭാരതീയർക്ക് ലഭിക്കുന്ന അം​ഗീകാരമാണ്. അമേരിക്കയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അവകാശപ്പെട്ടതാണ് എനിക്കിവിടെ ലഭിച്ച അം​ഗീകാരം.

2024 എന്ന വർഷം ഈ ലോകത്തിന് മുഴുവൻ പ്രധാനപ്പെട്ടതാണ്. ലോകത്തിന്റെ ഒരു വശത്ത് രാജ്യങ്ങൾ പരസ്പരം പോരടിക്കുന്നു. മറ്റൊരു വശത്ത് പലരാജ്യങ്ങളും ജനാധിപത്യത്തെ ആഘോഷിക്കുന്നു. അത്തരത്തിൽ ഇന്ത്യയും അമേരിക്കയും ജനാധിപത്യത്തെ ഒരുമിച്ച് ആഘോഷിക്കുകയാണ്.

ഇവിടെ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് അടുത്തിടെ ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പ് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. അമേരിക്കയിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയാളുകൾ ഇന്ത്യയിൽ വോട്ട് ചെയ്യാനുണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ തീവ്രത തിരിച്ചറിഞ്ഞാൽ നമ്മൾ കൂടുതൽ അഭിമാനപുളകിതരാകും.

മൂന്നുമാസം നീളുന്ന തെരഞ്ഞെടുപ്പ്. 10 ലക്ഷത്തിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ. നിരവധി രാഷ്‌ട്രീയപാർട്ടികൾ. 8000-ത്തിൽ കൂടുതൽ സ്ഥാനാർത്ഥികൾ. വിശാലമായ മാധ്യമരംഗം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹനീയ ഉദാഹരണമാണ് തെരഞ്ഞെടുപ്പ്. മൂന്നാമതും മോദി അധികാരത്തിൽ എത്തിയത് മറ്റൊരു ചരിത്രം. മൂന്നാമത്തെ അവസരത്തിൽ വലിയ ലക്ഷ്യങ്ങളാണ് നിറവേറ്റാനുള്ളത്. നമ്മൾ മൂന്നിരട്ടി വേഗതയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. – പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Tags: new yorkpm modi
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies