രാജ്യം കാക്കുന്നതിൽ മാത്രമല്ല, ജീവൻ കാക്കുന്നതിലും മികവ് തെളിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് അവയവങ്ങൾ എയർലിഫ്റ്റ് ചെയ്തിരിക്കുകയാണ്. സേനയുടെ കർമനിരത വാഴ്‌ത്തപ്പെടുകയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് അഞ്ച് അവയവങ്ങളുമായി പറന്നത്. പൂനെയിലെ R&R മിലിട്ടറി ഹോസ്പിറ്റലിലെ വിദഗ്ധ സംഘവും വിമാനത്തിലുണ്ടായിരുന്നു. വ്യോമസേനയുടെ എക്സ് പേജിലൂടെയാണ് ജീവൻ രക്ഷാ ദൗത്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
At a moment’s notice, an #IAF C-17 Globemaster from Hindan took off late last night with a team of medical specialists from R&R Military Hospital. A Green Air corridor was created for the C-17 aircraft to facilitate airlift of live organs from Pune to Delhi, enabling a critical… pic.twitter.com/aeJqovAliV
— Indian Air Force (@IAF_MCC) September 22, 2024
ഹിൻഡാൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. നേരത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വിയറ്റ്നാമിന് സഹായമെത്തിച്ചതും സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലായിരുന്നു. മാനുഷിക സഹായങ്ങൾ നൽകുന്നതിൽ നിർണായക പങ്കാണ് വ്യോമസേന വഹിക്കുന്നത്.















