ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ സിദ്ധിഖ്-ലാൽ മലയാളത്തിന് പരിചയപ്പെടുത്തിയ നടി കനകയുടെ പുതിയ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചു. ഒരു കാലത്ത് രജനികാന്തിന്റെയടക്കം നായികയായി സൂപ്പർതാര പദവിയിലെത്തിയ കനകയെ ഇപ്പോൾ കണ്ടാൽ മനസിലാകില്ലെന്നാണ് ആരാധകർ പറയുന്നത്. വിയറ്റ്നാം കോളനി,വസുദ, ഏഴര പൊന്നാന, ഗോളാന്തര വാർത്ത,വാർദ്ധക്യ പുരാണം,പിൻഗാമി,കുസൃതി കാറ്റ്, മന്ത്രിക്കൊച്ചമ്മ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
ഒരു മാളിൽ നിന്നെടുത്തെന്നു കരുതുന്ന ചിത്രങ്ങളാണ് തമിഴ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. കനകയെന്ന് പറഞ്ഞാണ് ഇവ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഒരുതരത്തിലും മനസലികുന്നില്ലെന്നാണ് ഓരോരുത്തരും കമൻ്റ് ചെയ്യുന്നത്. കെ.കെ ഹരിദാസിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം ഈമഴ തേന്മഴയിലാണ് അവർ അവസാനമായി അഭിനയിച്ചതെന്നാണ് വിവരം.
.ചിത്രത്തിൽ സുധീഷ്, തിലകൻ, ഹരിശ്രീ അശോകൻ, രാജൻ പി ദേവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇടയ്‌ക്കിടെ കനക മരിച്ചുവെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇവർ തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി വാർത്തകൾ നിഷേധിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന കനക, ദേവികയുടെ മരണത്തോടെ തനിച്ചായിരുന്നു. നേരത്തെ നടി കുട്ടി പത്മിനി കനകയെ സന്ദർശിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
கரகாட்டக்காரன் பட நடிகை கனகாவின் சமீபத்திய தோற்றம் !
| #Karakattakkaran | #kanaka | pic.twitter.com/gPpWCjjVD8
— Madras Diaries (@MadrasDiariesMD) September 22, 2024